Publish Date: Fri, 23 Aug 2024 (18:13 IST)
Updated Date: Fri, 23 Aug 2024 (18:21 IST)
നടുവേദന ഉണ്ടാകാന്‍ പ്രാധാനപ്പെട്ട ആറുകാരണങ്ങളില്‍ ഒന്ന് പെട്ടെന്നുണ്ടാകുന്ന അമിത വണ്ണമാണ്. കൂടാതെ അമിത ഭാരം ഉയര്‍ത്തുന്നവരിലും നടുവേദന ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ നടുവേദനയ്ക്ക് കാരണമാകും. അതേസമയം സമ്മര്‍ദ്ദം, ഉത്കണ്ഠ, ഡിപ്രഷന്‍ എന്നിവയുള്ളവരിലും നടുവേദന സാധാരണയായി കാണാറുണ്ട്.
പുകവലി രക്തയോട്ടം കുറയ്ക്കുകയും ഇത് ഡിസ്‌കിലേക്കുള്ള ഓക്സിജന്റെ അളവ് കുറയ്ക്കുകയും പുറം വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റീസ് ഉള്ളവരിലും നടുവേദന ഉണ്ടാകാറുണ്ട്.