Webdunia - Bharat's app for daily news and videos

Install App

മൂത്രമൊഴിക്കാൻ പോലും എഴുന്നേ‌ൽക്കാതെ മൊബൈലിൽ കളി; മൂന്ന് വയസ്സുകാരന് കൗൺസിലിംഗ്

ഫോണ്‍ താഴെവെച്ച് മൂത്രമൊഴിക്കാന്‍ പോകുന്നത് ഒഴിവാക്കാനാണ് ബെഡില്‍ മൂത്രമൊഴിക്കുന്നതെന്ന് കുട്ടി പറഞ്ഞു.

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (12:45 IST)
സ്മാര്‍ട്ട് ഫോണിന് അടിമയായ മൂന്ന് വയസ്സുകാരന് കൗണ്‍സിലിംഗ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് കുട്ടി സ്ഥിരമായി ബെഡില്‍ മൂത്രമൊഴിക്കുന്നതിന് ചികിത്സ തേടി അമ്മ കൗണ്‍സിലിംഗ് കേന്ദ്രത്തിലെത്തിയത്. എന്നാല്‍, കൗണ്‍സിലിംഗ് നടത്തിയപ്പോള്‍ സത്യം പുറത്തുവന്നു. ഫോണ്‍ താഴെവെച്ച് മൂത്രമൊഴിക്കാന്‍ പോകുന്നത് ഒഴിവാക്കാനാണ് ബെഡില്‍ മൂത്രമൊഴിക്കുന്നതെന്ന് കുട്ടി പറഞ്ഞു. 
 
ഒരു ദിവസം എട്ട് മണിക്കൂറിന് മുകളിലാണ് കുട്ടി കാര്‍ട്ടൂണ്‍ പരിപാടി ഫോണില്‍ കാണുന്നതെന്ന് അമ്മ പറഞ്ഞു. ഡോറി മോന്‍, മോട്ടു പട്‍ലു എന്നീ കാര്‍ട്ടൂണ്‍ പരിപാടികളാണ് കൂടുതല്‍ കാണുക. മറ്റ് പരിപാടികളും കുട്ടി ഫോണില്‍ കാണാറുണ്ട്. കുട്ടികള്‍ മൊബൈല്‍ ഫോണിണ് അടിമപ്പെടുന്ന നിരവധി കേസുകളാണ് ദിനംപ്രതി ഉണ്ടാകുന്നതെന്ന് ഡോ. ആഷിഷ് കുമാര്‍ പറഞ്ഞു. 10-18 വയസ്സിനിടയിലുള്ളവര്‍ക്കാണ് കൂടുതല്‍ പ്രശ്നം. മൂന്ന് വയസ്സായ കുട്ടി ഫോണിന് അടിമപ്പെടുന്നത് അപൂര്‍വ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. 
 
വീട്ടുജോലികള്‍ ചെയ്യുന്നതിനായാണ് അമ്മ കുട്ടിക്ക് ഫോണ്‍ നല്‍കി തുടങ്ങിയത്. പിന്നീട് കുട്ടിക്ക് ഇത് ശീലമായി. ഇപ്പോള്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാനാകില്ലെന്നാണ് അവസ്ഥ. മിക്ക മാതാപിതാക്കളും കുട്ടികള്‍ക്ക് ചെറുപ്പത്തിലേ മൊബൈല്‍ ഫോണ്‍ നല്‍കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഡോക്ടര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments