Webdunia - Bharat's app for daily news and videos

Install App

ഭർത്താക്കന്മാർ ഒന്ന് ശ്രദ്ധിക്കൂ...

അവൾ അങ്ങനെ പ്രശ്‌നക്കാരി ആകുന്നതിന്റെ കാരണമിതാണ്

Webdunia
ബുധന്‍, 31 മെയ് 2017 (09:54 IST)
വീട്ടിലെ പ്രശനങ്ങൾക്കെല്ലാം കാരണം ഭാര്യയാണെന്ന് പറയുന്ന ഭർത്താക്കന്മാർ ഉണ്ട്. അവരുടെ പ്രശ്നമെന്താണെന്ന് ചോദിക്കാൻ പോലും ചില ഭർത്താക്കന്മാർക്ക് സമയമില്ല. ശരിക്കും അവരുടെ പ്രശ്നത്തിന്റെ കാരണം നിങ്ങൾ തന്നെയാണ്. ഭാര്യ പ്രശ്നക്കാരി ആകുന്നതിന്റെ കാരണങ്ങൾ ഇതൊക്കെയാണ്. പ്രശ്നം ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങൾ ഭർത്താക്കന്മാർ ചെയ്തു കൊടുക്കേണ്ട ചില കാര്യങ്ങൾ നോക്കാം.  
 
എത്ര തിരക്കുണ്ടെങ്കിലും അല്‍പ്പം സമയം നിങ്ങളുടെ ഭാര്യക്ക് മാത്രമായി നല്‍കുക ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ഇതൊക്കെ ചെറിയ കാര്യമാണെന്ന് തോന്നാം. എന്നാൽ ഭാര്യമാർ ആഗ്രഹിക്കുന്നത് ചെറിയ ചെറിയ കാര്യങ്ങൾ ആണ്. എന്തും തുറന്നു പറയുക. സന്തോഷമായാലും സങ്കടമായാലും. നിങ്ങള്‍ പരിഗണിക്കുന്നു എന്ന ചിന്ത ഭാര്യയ്ക്ക് ഉണ്ടാകുകയും ചെയ്യും.
 
രണ്ടാഴ്ച കൂടുമ്പോഴോ മാസത്തിൽ ഒന്നോ ഭാര്യക്കൊപ്പം യാത്ര ചെയ്യുക. ഒന്നിച്ചുള്ള സമയങ്ങൾ കൂട്ടുക. പ്രേമിച്ച് നടക്കുന്ന സമയത്ത് എല്ലാവരും പറയുന്ന കാര്യമാണ് 'ഞാൻ നിന്നെ സ്നേഹിക്കുന്നു, ഐ ലവ് യു' എന്നാൽ കെട്ടിക്കഴിഞ്ഞാലോ? ഒരിക്കൽ പോലും പറഞ്ഞിട്ടുണ്ടാകില്ല. ദിവസത്തിൽ ഒരിക്കലെങ്കിലും ഒന്ന് പറഞ്ഞു നോക്കൂ. അതിന്റെ ഫലം കാണുന്നത് അടുക്കളയിൽ ആയിരിക്കും. ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണം അന്ന് നിങ്ങൾക്ക് കിട്ടിയേക്കാം. 
 
ദിവസത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ നിങ്ങളുടെ ഭാര്യയെ കെട്ടിപ്പിടിക്കുക. ആലിംഗനമാണ് ഏറ്റവും വലിയ മരുന്ന് എന്ന് പറയാറില്ലേ. ബന്ധം ആഴത്തിൽ നിൽക്കാൻ ഇത് സഹായിക്കും. ഭാര്യയോടൊപ്പം ആയിരിക്കുന്ന സമയങ്ങളില്‍ ആദ്യം തന്നെ മൊബൈല്‍ മാറ്റിവയ്ക്കും ലാപ്‌റ്റോപ്പ് ഓഫ് ചെയ്യുക. പകുതി സമാധാനം അപ്പോൾ തന്നെ കിട്ടും.. സംശയം ഉണ്ടെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ. 
 
ഭാര്യ തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടാതാണെന്ന് ഇടക്കൊക്കെ പറയുന്നത് അവരെ വല്ലാതെ സന്തോഷിപ്പിക്കും. ഇതും സന്തോഷകരമായ കുടുംബ ജീവിതത്തിന് നല്ലതാണ്. ചുമ്മാ ഭംഗി വാക്ക് പറയരുത്. അത് പ്രവർത്തിച്ച് കാണിക്കാനും സാധിക്കണം. മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളറിയാതെ തന്നെ ആദ്യപരിഗണന ഭാര്യക്ക് ലഭിക്കും. ഇതൊടെ കുടുംബ ജീവിതം സ്വര്‍ഗതുല്യമാകുമെന്നതില്‍ സംശയം വേണ്ട.

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments