Webdunia - Bharat's app for daily news and videos

Install App

വികാരമുണര്‍ത്താന്‍ ആ ഒരൊറ്റ ചുംബനം മതി; പക്ഷേ സൂക്ഷിക്കണം... ചിലപ്പോള്‍ പണികിട്ടും !

വികാരമുണര്‍ത്തുന്ന ചുംബനം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിച്ചേക്കാം!

Webdunia
ചൊവ്വ, 30 മെയ് 2017 (14:38 IST)
ഏറ്റവും സുന്ദരവും വികാരമുണര്‍ത്തുന്നതുമായ ഒരു അവസ്ഥയാണ് ചുംബനം. രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം തന്നെ മാറി മറയുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. ചുംബനത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ചുംബനം മൂലം ആരോഗ്യത്തിനു പല തരത്തിലുള്ള ദോഷങ്ങളുമുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. മാരകമായ പല അസുഖങ്ങളും ചുംബനത്തിലൂടെ പകരുന്നവയാണ്. പിന്നീട് ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്ത് അത്രയും പ്രശ്‌നത്തിലേക്കാവും പല അസുഖങ്ങലും നമ്മെ നയിക്കുക. 
 
ചുംബനത്തിലൂടെ പകരുന്ന ഒരു പ്രധാന അസുഖമാണ് വായ്പ്പുണ്ണ്. അത് അല്‍പം ഗുരുതരമായതായിരിക്കുകയും ചെയ്യും. ഇത് ചുണ്ടിനു മുകളിലായി ചെറിയ കുരുവോട് കൂടിയായിരിക്കും ഉണ്ടാകുക. അതുപോലെ ഒരാള്‍ മറ്റൊരാളെ ചുംബിക്കുമ്പോള്‍ അയാളുടെ വായില്‍ നിന്നും അണുക്കള്‍ അടുത്തയാളിലേക്ക് പ്രവഹിക്കുന്നു. ഇത് വായില്‍ മാത്രമല്ല കാലിലും കയ്യിലുമെല്ലാം അണുപ്രസരണത്തിന് കാരണമാകാറുണ്ട്. മറ്റൊരു പ്രധാന പ്രശ്‌നമാണ് തൊണ്ടയിലെ അണുബാധ. ചുംബനത്തിലൂടെ മാത്രമല്ല വായുവിലൂടെയും ഇത്തരം ബാക്ടീരിയകള്‍ പകരാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
 
മോണോ ന്യൂക്ലിയോസിസ് എന്ന അസുഖവും ചുംബനത്തിലൂടെ പകരുന്നതാണ്. സലൈവ വഴി പകരുന്ന ഇത്തരം അസുഖത്തിനു ഇതുവരേയും ചികിത്സ കണ്ടെത്തിയിട്ടില്ലയെന്നതും മറ്റൊരു വസ്തുതയാണ്. നമ്മുടെ തലച്ചോറിനെ വരെ പ്രതികൂലമായി ബാധിയ്ക്കുന്ന അണുബാധയാണ് ഇത്. ഉമിനീര്‍ഗ്രന്ഥികളെ കാര്യമായി ബാധിയ്ക്കുന്ന ഒന്നാണ് മുണ്ടിനീര്. ഇത് തൊണ്ടയുടെ ഭാഗം വീങ്ങുന്നതിനും അസഹ്യമായ വേദനക്കും കാരണമാകുന്നു.കൃത്യമാ വാക്‌സിന്‍ എടുക്കുകയെന്നുള്ളതാണ് ഇതിനുള്ള ഏക പോംവഴി. രോഗബാധിതനായ ഒരാളുടെ ഉമിനീരിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്.

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റേതാകാം

അടുത്ത ലേഖനം
Show comments