Webdunia - Bharat's app for daily news and videos

Install App

പ്രണയത്തേക്കാള്‍ തീവ്രത സൗഹൃദങ്ങള്‍ക്കു മാത്രം

പ്രണയത്തേക്കാള്‍ തീവ്രത സൗഹൃദങ്ങള്‍ക്കു മാത്രം

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (18:09 IST)
ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന്. പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. പ്രണയത്തേക്കാള്‍ തീവ്രത സൗഹൃദങ്ങള്‍ക്കുണ്ടെന്ന സത്യം തിരിച്ചറിയപ്പെട്ടതാണ്.

എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അവളന്ന് എന്‍റെ പ്രിയകൂട്ടുകാരിയായി കടന്നുവന്നത്. ഇടവേളകളില്ലാത്ത വാക്കുകളിലൂടെ അവളെന്നെ അമ്പരപ്പിക്കുകയും വിരസതകള്‍ക്കിടയില്‍ ഹൃദയപൂര്‍വം കൈചേര്‍ക്കുകയും ചെയ്തു.

എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന മുഖവുരയില്‍ ഞാനും അതുപോലെതന്നെ അവളും പറഞ്ഞപ്പോള്‍ ജന്മാന്തരങ്ങളിലെവിടേയ്ക്കോ ഞങ്ങളുടെ കണ്ണുകള്‍ നീണ്ടു പോയി. കാണുമ്പോള്‍ ഒന്നുചിരിച്ചും, പിന്നീട് രണ്ട് വാക്ക് മിണ്ടിയും ശേഷം നീണ്ടുനില്‍ക്കുന്ന സംസാരങ്ങളിലൂടെ, തര്‍ക്കങ്ങളിലൂടെ, പിണക്കങ്ങളിലൂടെ അവള്‍ പ്രിയപ്പെട്ട കൂട്ടുകാരിയായി മാറുകയായിരുന്നു. മൂകമാകുന്ന ഓരോ സായാഹ്നത്തിലും അവള്‍ എന്‍റെയും ഞാന്‍ അവളുടെയും സൗഹൃദം ആഗ്രഹിക്കുന്നത് ഞങ്ങള്‍ അറിഞ്ഞു.

മ്യൂസിയത്തിലെ പച്ചപ്പിലിരുന്ന് അവള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടു. നിനക്ക്ജീവിതത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് അവള്‍ പരിഹസിക്കും. പിന്നെ മെല്ലെ മെല്ലെ വീടിന്‍റെ ഗൃഹാതുരത്വത്തിലേക്ക് അവള്‍ വാക്കുകള്‍ വീഴ്ത്തുന്പോള്‍ അസാധാരണമായ ഒരു മാനം ഞങ്ങളുടെ വക്കുകള്‍ക്കിടയില്‍ നിറയും. അപ്പോഴൊക്കെ അവളുടെ കൈപ്പടങ്ങളില്‍ മൃദുവായൊന്നു തട്ടി ആശ്വാസം പകര്‍ന്ന് കൊടുക്കുവാന്‍ കഴിയുന്നതില്‍ എന്‍റെ മനസ്സ് സംതൃപ്തമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments