വനിതകള്‍ക്ക് കൂട്ടുകാരികളെ ഓര്‍ക്കാനും അവരുമായി ചങ്ങാത്തം പങ്കിടാനും പഴയ അയല്‍പക്കങ്ങളുടെയോ ക്ലാസ് മുറികളുടെയോ ഓഫീസുകളുടെയോ ഗൃഹാതുരതയിലേക്ക് ചെന്നെത്താനും കൂടിയാണ് ഓരോ സൌഹൃദദിനവും.
ഈ ദിവസത്തില്‍ കൂട്ടുകാരികളെ ഓര്‍മ്മിക്കാം, അവരെ വിളിക്കാം, അവരുമായി ഒത്തുചേരാം, വിദൂരത്തുള്ളവര്‍ക്ക് ആശംസാ കാര്‍ഡുകള്‍ അയക്കുകയും ചെയ്യാം.
ഏതൊരു സ്ത്രീയോടും ചോദിച്ചുനോക്കൂ. മറ്റൊരു സ്ത്രീയുമായും അവര്‍ക്കുള്ള സൗഹൃദത്തിന് പല സവിശേഷതകളുമുണ്ടായിരിക്കും. ഒരു സ്ത്രീയെ ഒരു പെണ്‍ സുഹൃത്തിനു മാത്രമേ നന്നായി മനസ്സിലാക്കാന്‍ കഴിയു. അവര്‍ പറയുന്നത് കേള്‍ക്കും. ആശ്വസിപ്പിക്കും. പ്രോത്സാഹിപ്പിക്കും.
വനിതാ സുഹൃത്തുക്കള്‍ പലതരത്തിലുള്ളതാവാം. സഹോദരിയാവാം, അമ്മയാവാം, അയല്‍ക്കാരിയാവാം, ഒരുമിച്ചു കളിച്ചുവളര്‍ന്നവരാവാം, കോളേജില്‍ പഠിച്ചവരാകാം. ചില സൗഹൃദങ്ങള്‍ അല്‍പം മാസത്തേക്കുമാത്രമായിരിക്കും. മറ്റു ചിലത് ഒരു ജീവിതകാലം മുഴുവനും ആ സൌഹൃദങ്ങളാണ് എറ്റവും വിലപ്പെട്ടത്.