Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളി കൈവിടുമെന്നായപ്പോൾ പൊസിഷൻ മാറിയ മെസി

ഒരു ഗോൾ നേടിയ ശേഷം കടുത്ത പ്രതിരോധമാണ് ഇംഗ്ലണ്ട് തീർത്തത്. സ്വതസിദ്ധമായ രീതിയിൽ ഗ്രൗണ്ടിന്റെ സെന്ററിലൂടെ പന്ത് ബോക്‌സിലേക്ക് എത്തിക്കാൻ മെസിക്ക് സാധിക്കാതെയായി

Lionel Messi
ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ അർജന്റീനയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചത് നായകൻ ലയണൽ മെസിയാണ്. അർജന്റീന നേടിയ രണ്ട് ഗോളുകളും മെസിയുടെ അസിസ്റ്റിൽ നിന്നാണ്. ഗോൾ സ്‌കോററിൽ നിന്ന് കളിയുടെ ഗതി നിർണയിക്കുന്ന പ്ലേ മേക്കറായി മെസി മാറിയതോടെയാണ് ഇംഗ്ലണ്ട് പ്രതിരോധത്തിലായത്. 
 
ഒരു ഗോൾ നേടിയ ശേഷം കടുത്ത പ്രതിരോധമാണ് ഇംഗ്ലണ്ട് തീർത്തത്. സ്വതസിദ്ധമായ രീതിയിൽ ഗ്രൗണ്ടിന്റെ സെന്ററിലൂടെ പന്ത് ബോക്‌സിലേക്ക് എത്തിക്കാൻ മെസിക്ക് സാധിക്കാതെയായി. രണ്ടാം പകുതിയിലെ ഹൈഡ്രേഷൻ ബ്രേക്കിന്റെ സമയത്താണ് മെസി വലത് വിങ്ങിലേക്ക് മാറുന്നത്. പിന്നീട് കളി മുഴുവൻ മെസിയുടെ ഇടംകാലിനെ ചുറ്റിപറ്റി മാത്രം. വലത് വിങ്ങിൽ നിന്ന് കൃത്യമായി ഇംഗ്ലണ്ടിന്റെ പോസ്റ്റിലേക്ക് കർവ് ക്രോസുകൾ എത്തി തുടങ്ങി. 
 
കോർണറുകൾ നേരിട്ട് ബോക്‌സിലേക്ക് അടിക്കുകയാണ് മെസി അതുവരെ ചെയ്തിരുന്നത്. റൈറ്റ് വിങ്ങിലേക്ക് മാറിയതോടെ ഷോർട്ട് പാസുകളിലൂടെ ബോക്‌സിനു പുറത്ത് വിങ്ങിൽ എത്തിച്ച് അവിടെ നിന്ന് കർവ് ക്രോസുകൾ നൽകുന്നത് പതിവാക്കി. അങ്ങനെയാണ് മാർട്ടിനെസിന്റെ ഹെഡറിലൂടെ രണ്ടാം ഗോൾ പിറന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോസും സ്മിത്തും തകര്‍ത്തടിച്ചു, പൂരന്റെ അതിവേഗ സെഞ്ചുറി പാഴായി: എംഎല്‍സിയില്‍ 18.4 ഓവറില്‍ 266 ചെയ്‌സ് ചെയ്ത് വാഷിങ്ടണ്‍ ഫ്രീഡം