Publish Date: Sun, 11 Nov 2018 (15:43 IST)
Updated Date: Sun, 11 Nov 2018 (15:45 IST)
പരിക്കിനെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന സൂപ്പർതരം മെസ്സി തിരികെയെത്തിന്നു. റയൽ ബെറ്റിസിനെതിരെയുള്ള ബാഴ്സലോണ സ്‌ക്വാഡിൽ മെസുയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നെരത്തെ ഇന്‍റെര്‍മിലാനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസിയേയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മെസ്സിക്ക് കളിക്കാനായിരുന്നില്ല.
എന്നാൽ ആരാധകർ ആശങ്കപ്പെടേണ്ടതില്ല 90 മിനിറ്റും നിറഞ്ഞ് കളിക്കാൻ മെസ്സി പ്രാപ്തനാണെന്ന് ബാഴ്സലോണയുടെ കോച്ച് വൽവേഡ വ്യക്തമാക്കി. ലാലീഗയിൽ പതിനഞ്ചാം സ്ഥാനക്കാരായ ബെറ്റിസിനെ അനായാസം പരാജയപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ.
സെവിയ്യയുമായി നടന്ന ലാലീഗാ മത്സരത്തിനിടെയാണ് മെസിയുടെ റേഡിയൽ ബോണിന് പരിക്കേറ്റത്. മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ സെവിയ്യയുടെ താരവുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു. പരിക്കിനെ തുടർന്ന് സുപ്രധാന മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായിരുന്നു.