Publish Date: Sun, 31 Oct 2021 (07:53 IST)
Updated Date: Sun, 31 Oct 2021 (07:57 IST)
ബാഴ്‌സലോണ സ്‌ട്രൈക്കറും അര്‍ജന്റൈന്‍ ഫുട്‌ബോളറുമായ സെര്‍ജിയോ അഗ്യൂറോ ആശുപത്രിയില്‍. ബാഴ്‌സ-ആല്‍വസ് മത്സരത്തിനിടെ കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അഗ്യൂറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കളിക്കിടെ അഗ്യൂറോ നെഞ്ചില്‍ അസ്വസ്ഥത തോന്നി മൈതാനത്ത് നില്‍ക്കുകയായിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. ഉടനെ തന്നെ ടീം ഫിസിയോ എത്തി അഗ്യൂറോയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി. കളിക്കളത്തില്‍ നിന്നു കയറിയ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. താരത്തെ കാര്‍ഡിയാക് ടെസ്റ്റിന് വിധേയമാക്കി. ബാഴ്‌സലോണ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.