Webdunia - Bharat's app for daily news and videos

Install App

പഴയ ചില സുഹൃത്തുക്കളെ കണ്ടതിൽ സന്തോഷം, റൊണാൾഡോയുടെ പോസ്റ്റിൽ റാമോസും നവാസുമില്ല, മെസ്സി മാത്രം

Webdunia
വെള്ളി, 20 ജനുവരി 2023 (13:25 IST)
സൗദി ഓൾ സ്റ്റാർ ഇലവനും പിഎസ്ജിയും തമ്മിൽ നടന്ന സൗഹൃദമത്സരത്തിന് ശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവെച്ച പോസ്റ്റ് ചർച്ചയാകുന്നു. മത്സരത്തിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പിഎസ്ജി വിജയിച്ചപ്പോൾ സൗദി ഓൾ സ്റ്റാർ ഇലവന് വേണ്ടി റൊണാൾഡോ 2 ഗോളുകൾ നേടി.
 
ഔദ്യോഗികമത്സരമല്ലെങ്കിലും മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ടെന്നും കളിക്കളത്തിലേക്ക് വരാനും ഗോളുകൾ നേടാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ റൊണാൾഡോ തൻ്റെ പഴയ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞതിലെ സന്തോഷവും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പങ്കുവെച്ചു. മത്സരത്തിലെ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് റൊണാൾഡോയുടെ പോസ്റ്റ്.
 
എന്നാൽ പഴയ സുഹൃത്തുക്കളെ പറ്റി പരാമർശിക്കുന്ന പോസ്റ്റിൽ റയൽ മാഡ്രിഡിലെ സഹതാരങ്ങളായിരുന്ന സെർജിയോ റാമോസ്, കെയ്‌ലർ നവാസ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളൊന്നും റൊണാൾഡോ പോസ്റ്റ് ചെയ്തില്ല. എന്നാൽ കരിയറിൽ ഉടനീളം റൊണാൾഡോയുടെ എതിരാളിയായി കരുതപ്പെടുന്ന ലയണൽ മെസ്സിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ചിത്രം റൊണോ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കരിയറിൻ്റെ അവസാനഘട്ടത്തിൽ പരസ്പരം പ്രചോദനമായ താരങ്ങൾ കളിക്കളത്തിൽ സൗഹൃദം പുലർത്തുന്ന കാഴ്ചയെ സന്തോഷത്തോടെയാണ് ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments