Webdunia - Bharat's app for daily news and videos

Install App

മെസ്സിയും റൊണാൾഡോയും ഇന്ന് നേർക്കുനേർ, പിഎസ്ജിയെ നേരിടാൻ സൗദി ഓൾ സ്റ്റാർ, മത്സരം എവിടെ കാണാം

Webdunia
വ്യാഴം, 19 ജനുവരി 2023 (14:06 IST)
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന മെസ്സി- ക്രിസ്റ്റ്യാനോ നേർക്കുനേർ പോരാട്ടം ഇന്ന്. പിഎസ്ജിയുടെ സൗഹൃദമത്സരത്തിൽ സൗദി ഓൾസ്റ്റാർ ടീമിനെ നേരിടൂം. രാത്രി പത്തരയ്ക്കാണ് മത്സരം. ലാ ലിഗയെയും ചാമ്പ്യൻസ് ലീഫിനെയും ചൂട് പിടിപ്പിച്ച എൽ ക്ലാസിക്കോ ദിനങ്ങളുടെ ഓർമ പുതുക്കി സൂപ്പർ താരങ്ങൾ വീണ്ടും ഏറ്റുമുട്ടുമ്പോൾ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
 
1700 കോടിയിലേറെ രൂപ വാർഷിക കരാറിൽ സൗദിയിലെത്തിയ റോണോ ആദ്യമായി സൗദിയിൽ കളിക്കുന്ന മത്സരമാണിത്. അൽ നസ്റിനായി ഈ മാസം 22 മുതലാകും താരം പന്ത് തട്ടുക. അതേസമയം എംബപ്പെ, നെയ്മർ,റാമോസ്,ഹക്കിമി തുടങ്ങിയ വമ്പൻ താരങ്ങൾ മെസ്സിക്കൊപ്പം പിഎസ്ജിയിലുണ്ട്. മത്സരം ഇന്ത്യൻ സമയം 10:30നാണ് തുടങ്ങുക. ആരാധകർ കാത്തിരിക്കുന്ന മത്സരമാണെങ്കിലും കളി ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നില്ല.
 
ആരാധകർക്ക് പിഎസ്ജിയുടെ ഔദ്യോഗിക സൈറ്റിൽ നിന്നും മത്സരം കാണാവുന്നതാണ്. മിഡിൽ ഈസ്റ്റിൽ നിന്നുള്ളവർക്ക് ബിയിൻ സ്പോർട്സിൽ മത്സരം കാണാം. സൗദി ലീഗിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സൗദി ഓൾ സ്റ്റാർ ഇലവനെ റൊണാൾഡോയാകും നയിക്കുക. അതേസമയം പ്രമുഖ താരങ്ങളുണ്ടെങ്കിലും കഴിഞ്ഞമത്സരങ്ങളിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജി തോൽവി ഏറ്റുവാങ്ങിയിരുന്നു.
 
2020 ചാമ്പ്യൻസ് ലീഗിലാണ് അവസാനമായി മെസ്സിയും റൊണാൾഡോയും നേർക്കുനേർ വന്നത്. അന്ന് റൊണാൾഡോയുടെ യുവൻ്റസ് മെസ്സിയുടെ ബാഴ്സയെ 3-0ന് പരാജയപ്പെടുത്തിയിരുന്നു. മെസ്സിയും റൊണാൾഡോയും നേർക്കുനേർ വന്ന മത്സരങ്ങളിൽ 16 എണ്ണത്തിൽ മെസ്സിയുടെ ടീമും 11 എണ്ണത്തിൽ റൊണാൾഡോയുടെ ടീമുമാണ് വിജയിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments