Publish Date: Wed, 06 Oct 2021 (20:45 IST)
Updated Date: Wed, 06 Oct 2021 (20:48 IST)
ബാഴ്സലോണയിൽ എത്തിയതിൽ പശ്ചാത്താപമില്ലെന്ന് ഹോളണ്ട് സൂപ്പർ താരം മെംഫിസ് ഡെപെയ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു താരം. ബാഴ്സലോണയെ സംബന്ധിച്ചടുത്തോളം ഇത് മോശം സമയമാണ്. എങ്കിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് ബാഴ്‌സലോണയെന്ന് താരം പറഞ്ഞു.
ഇത്തരത്തിൽ ഒരു ചോദ്യം എങ്ങനെ ചോദിക്കാൻ തോന്നിയെന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. ജയപരാജയങ്ങൾക്കുപരി ബാഴ്സലോണയിൽ താൻ സന്തോഷവാനാണ് താരം പറഞ്ഞു. ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് ബാഴ്സലോണയിലേക്ക് ഡിപായ് എത്തിയത്. കോച്ചായ കോമാന്റെ കീഴിൽ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ടീം കാഴ്‌ച്ചവെയ്ക്കുന്നത്.
ലാ ലീഗയിൽ ഏഴ് മത്സരങ്ങളിൽ 11 ഗോളുകൾ മാത്രം അടിച്ച ബാഴ്സലോണ ഒൻപതാം സ്ഥാനത്താണ്. ലാ ലീഗയിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് മെംഫിസ് ഡെപെയ് നേടിയിട്ടുള്ളത്.