Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nicolas Otamendi: കാലാൾപ്പടയെ നയിക്കാൻ ഇനി ജനറൽ ഇല്ല ! ഒറ്റമെൻഡി വിരമിച്ചു

17 വർഷം നീണ്ട രാജ്യാന്തര കരിയറാണ് ഒറ്റമെൻഡി അവസാനിപ്പിച്ചത്

Otamendi, Argentina, Nicolas Otamendi Announces Retirement, ഒറ്റമെൻഡി
Nicolas Otamendi

Nicolas Otamendi: അർജന്റീനയുടെ പ്രതിരോധനിരയെ നയിക്കാൻ ഇനി നിക്കോളാസ് ഒറ്റമെൻഡി ഇല്ല. രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനൽ തോൽവിക്കു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. 
 
17 വർഷം നീണ്ട രാജ്യാന്തര കരിയറാണ് ഒറ്റമെൻഡി അവസാനിപ്പിച്ചത്. 2022 ലോകകപ്പ് അർജന്റീന നേടിയപ്പോൾ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ഒറ്റമെൻഡി. അർജന്റീനയ്ക്കായി 139 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 
 
' എന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ വരികളാണ് ഞാൻ കുറിക്കുന്നത്. ലോകകപ്പ് ഫൈനൽ അവസാന മത്സരമായിരിക്കണമെന്നത് വിധിയായിരിക്കാം. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ഫൈനലിൽ ഉണ്ടായത്, എങ്കിലും കരിയർ അവസാനിപ്പിക്കുന്ന ഏറെ അഭിമാനത്തോടെ തലയുയർത്തി തന്നെയാണ്. അവസാന നിമിഷം വരെ ഞങ്ങൾ പോരാടി. ലോക ചാംപ്യനാകാനുള്ള എന്റെ സ്വപ്‌നം സഫലമാക്കി തന്നതിന് അർജന്റീനയ്ക്ക് നന്ദി,' ഒറ്റമെൻഡി കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vaibhav Sooryavanshi: പ്രായമെല്ലാം വെറും നമ്പർ മാത്രം; വമ്പൻ നേട്ടവുമായി ഇന്ത്യയുടെ 'കുട്ടി'