Webdunia - Bharat's app for daily news and videos

Install App

കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല, അത് പോയാലോ? - ക്രിസ്റ്റ്യാനോ തിരിച്ചു വരണമെന്ന് നാച്ചോ

Webdunia
വെള്ളി, 12 ഒക്‌ടോബര്‍ 2018 (11:14 IST)
കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയൂ എന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് റയൽ മാൻ‌ഡ്രിഡ്. ഈ സീസണിൽ ടിം വിട്ട സൂപ്പർ താരം റൊണാൾഡോയെ ഇപ്പോൾ അവർ ശരിക്കും മിസ് ചെയ്തു തുടങ്ങിയിരിക്കുന്നു. താരം റയലിലേക്കു തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടെന്ന് പ്രതിരോധ താരം നാച്ചോ വെളിപ്പെടുത്തുകയും ചെയ്തതോടെ ക്രിസ്റ്റ്യാനോയുടെ വില ടീം മനസ്സിലാക്കിയെന്ന് ആരാധകർ പറയുന്നു. 
 
ഒൻപതു വർഷത്തെ റയൽ കരിയർ അവസാനിപ്പിച്ച് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റൊണാൾഡോ ഇറ്റാലിയൻ ലീഗിലെ റെക്കോർഡ് ട്രാൻസ്ഫറിൽ യുവൻറസിലേക്കു ചേക്കേറിയത്. റോണാൾഡോയുടെ അഭാവം ടീമിനെ ബാധിക്കില്ലെന്ന് മറ്റ് താരങ്ങൾ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും അവരുടെ എല്ലാം ഉള്ളിന്റെ ഉള്ളിൽ റോണോ തിരിച്ച് വന്നിരുന്നെങ്കിൽ എന്നുണ്ടെന്ന് ഉറപ്പാണ്.
 
“റൊണാൾഡോയുടെ ട്രാൻസ്ഫറിന്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം എനിക്കായിരുന്നെങ്കിൽ താരം ഒരിക്കലും ക്ലബ് വിടില്ലായിരുന്നു. റയൽ മാഡ്രിഡിന് അത്രയേറെ പ്രധാനപ്പെട്ട താരമായിരുന്നു റൊണാൾഡോ. ട്രാൻസ്ഫറിൽ നിന്നും താരത്തെ പിന്തിരിപ്പിക്കാൻ ഞങ്ങൾക്കായില്ല. - ഗോളിനോട് നാച്ചോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments