Netherlands vs Morocco: മൊറോക്കൻ പഞ്ചിൽ നെതർലൻഡ്‌സ് ഔട്ട് ! ആവേശം ഷൂട്ടൗട്ട് വരെ നീണ്ടു

നിശ്ചിത 90 മിനിറ്റിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി

WEBDUNIA
ചൊവ്വ, 30 ജൂണ്‍ 2026 (10:01 IST)
Morroco vs Netherlands

Netherlands vs Morocco: ഫിഫ ലോകകപ്പിൽ നെതർലൻഡ്‌സിനെ പുറത്താക്കി മൊറോക്കോ. റൗണ്ട് 32 വിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കരുത്തരായ നെതർലൻഡ്‌സിനെ മൊറോക്കോ വീഴ്ത്തിയത്. 
 
നിശ്ചിത 90 മിനിറ്റിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. അതിനുശേഷമുള്ള അധിക സമയ കളിയിൽ ഗോളുകൾ പിറന്നില്ല. ഇതോടെ വിജയിയെ തീരുമാനിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് നടത്തുകയായിരുന്നു. ഷൂട്ടൗട്ടിൽ 3-2 നാണ് മൊറോക്കോയുടെ ജയം. 
 
ഒരു ഗോളിനു പിന്നിൽ നിന്ന് ശേഷമാണ് മൊറോക്കോ കളിയിലേക്ക് തിരിച്ചെത്തിയത്. 72-ാം മിനിറ്റിൽ കോഡി ഗാക്‌പോയിലൂടെയാണ് നെതർലൻഡ്‌സ് ആദ്യ ഗോൾ നേടിയത്. മത്സരം നെതർലൻഡ്‌സ് ജയിച്ചെന്ന് ഉറപ്പിച്ച സമയത്ത് രണ്ടാം പകുതിയുടെ അധിക മിനിറ്റിൽ മൊറോക്കോയുടെ മറുപടിയെത്തി. 91-ാം മിനിറ്റിലാണ് ഇസ ദിയോപിലൂടെയാണ് മൊറോക്കോ സ്‌കോർ ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ

നോക്കൗട്ട് ഗോളുകളിൽ മാസ്റ്റർ, ലോകത്തെ മികച്ച താരം മെസ്സിയായിരിക്കാം, ലോകകപ്പിൽ അത് പക്ഷേ എംബാപ്പെ മാത്രം

Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?

Women's T20 Worldcup : ഓസീസ് വഴി മുടക്കി, വനിതാ ലോകകപ്പിൽ സെമിഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

FIFA World Cup 2026, Round of 16: ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങളും സമയക്രമവും

Argentina vs Cabo Verde: വിറച്ച് വിറച്ച് കടന്നുകൂടി അർജന്റീന; ഞെട്ടിച്ച് കാബോ വെർദെ

ബൗളര്‍മാര്‍ക്കെല്ലാം മനസിലായി, സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഒരു പിഴവുണ്ട്, വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍

Sanju Samson : 2 കളി കഴിഞ്ഞതും സഞ്ജു ചെയ്തതെല്ലാം മറന്നോ?, പിന്തുണയുമായി പുജാരയും സാബ കരീമും

ഇത് അവസാനമാണ്, ലോകകപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കും, വെളിപ്പെടുത്തലുമായി സഹോദരി

അടുത്ത ലേഖനം
Show comments