Webdunia - Bharat's app for daily news and videos

Install App

Lionel Messi: മെസിക്ക് സസ്‌പെന്‍ഷന്‍? മയാമി വിടാനുള്ള കളികളെന്ന് അഭ്യൂഹം

രേണുക വേണു
വ്യാഴം, 24 ജൂലൈ 2025 (12:31 IST)
Messi Intermiami
ലയണല്‍ മെസി ഇന്റര്‍ മയാമി വിടാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. എംഎല്‍എസ് (MLS) 2025 ഓള്‍സ്റ്റാര്‍ (All Star) കളിയില്‍ നിന്ന് താരം അവസാന സമയത്ത് വിട്ടുനിന്നതാണ് അഭ്യൂഹങ്ങള്‍ക്കു കാരണം. 
 
ഓള്‍സ്റ്റാര്‍ ഗെയിമില്‍ കളിക്കുമെന്ന് ടീം മാനേജ്മെന്റിനു ഉറപ്പ് നല്‍കിയിരുന്ന മെസിയും സുഹൃത്തും സഹതാരവുമായ ജോര്‍ഡി ആല്‍ബയും വ്യക്തമായ കാരണം അറിയിക്കാതെ മത്സരത്തില്‍ നിന്നു പിന്മാറിയെന്നാണ് വിവരം. ഇരുവര്‍ക്കുമെതിരെ എംഎല്‍എസ് നടപടിയെടുത്തേക്കും. ഇരുവരെയും ഒരു മത്സരത്തില്‍ സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത. 
 
എംഎല്‍എസ് നിയമങ്ങള്‍ പ്രകാരം പരുക്ക് പോലെയുള്ള കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ ഒരു മത്സരത്തില്‍ സസ്പെന്‍ഷന്‍ ലഭിക്കും. മയാമി വിട്ട് യൂറോപ്പിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് എംഎല്‍എസ് മത്സരത്തില്‍ നിന്ന് മെസി അവസാന സമയം വിട്ടുനിന്നതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 
 
മെസിക്കും ജോര്‍ഡിക്കുമെതിരായ അച്ചടക്ക നടപടിയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ എംഎല്‍എസ് കമ്മീഷണര്‍ ഡോണ്‍ ഗാര്‍ബര്‍ നല്‍കിയ മറുപടി ഇങ്ങനെ, ' അടുത്ത ആഴ്ച സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ച് ഇന്ന് സംസാരിക്കാന്‍ താല്‍പര്യമില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനെ പുറത്താക്കാനിരുന്ന അഗാർക്കർ പുറത്തേയ്ക്ക്?, മുഖ്യ സെലക്ടറായി മുൻ ഇന്ത്യൻ താരം എത്തുന്നു?

100 പന്തിൽ 241 റൺസ്, ദ ഹണ്ട്രഡിൽ ചരിത്രമെഴുതി സൺറൈസേഴ്സ് ലീഡ്സ്, ലണ്ടൻ സ്പിരിറ്റിനെ തകർത്തത് 37 റൺസിന്

4 വർഷത്തിനിടെയുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറിക്കരികെ പുറത്ത്, റണ്ണൗട്ടിൽ നിരാശനായി മടങ്ങി ബാബർ അസം

ആ ഇന്നിങ്ങ്സ് രോഹിത്തിൻ്റെ മെസേജാണ്, ധൈര്യമുണ്ടെങ്കിൽ ഇപ്പോൾ ഒഴിവാക്ക്, അഗാർക്കുള്ള വെല്ലുവിളി

'സേവനങ്ങൾക്ക് പെരുത്ത് നന്ദി'; അഗാർക്കർ തെറിക്കും, പകരം ലക്ഷ്മൺ?

അടുത്ത ലേഖനം
Show comments