Publish Date: Wed, 30 May 2018 (13:19 IST)
Updated Date: Wed, 30 May 2018 (13:25 IST)
അർജന്റീനയിലാണ് ജനിച്ചത് എങ്കിലും മെസ്സി വളർന്നത് സ്പെയിനിലാണ്. തന്റെ പതിമൂന്നാമത്തെ വയസിലാണ് മെസ്സി അർജന്റീനയിൽ നിന്നും സ്പെയിനിലെത്തുന്നത്. ഇങ്ങനെയാണ് മെസ്സി ബാഴ്സലോണക്കായി കളം നിറയുന്നത്.
തന്റെ സുഹൃത്തുക്കളും സഹതാരങ്ങളുമെല്ലാം കളിക്കുന്നത് സ്പെയിനിനു വേണ്ടിയാണ്. മെസ്സിക്ക് സ്പെയിൻ ടീമിൽ അവസരം ഉണ്ടായിരുന്നു. പല താരങ്ങളും ടീമിലേക്ക് ക്ഷണിക്കുക കൂടി ചെയ്തു. പക്ഷെ അർജന്റീനക്കൊപ്പം പന്തു തട്ടാനായിരുന്നു മെസ്സിക് എന്നും ഇഷ്ടം.
സ്പെയിനു വേണ്ടി കളിക്കാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മെസ്സി. ‘സ്പെയിനിനു വേണ്ടി കളിച്ചിരുന്നെങ്കിൽ ഇപ്പോൾ ലോക ചമ്പ്യനായേനെ എന്ന് എന്റെ സുഹൃത്തക്കളടക്കം പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ അർജന്റീനക്കൊപ്പം കിരീടങ്ങൾ സ്വന്തമാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്‘ എന്ന് താരം പറയുന്നു. ഒരു അർജന്റീനിയൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.