Webdunia - Bharat's app for daily news and videos

Install App

പെനാൽറ്റി നഷ്ടമാക്കിയതിനു ട്രോൾ; പിന്നാലെ വിമർശകരുടെ വായടപ്പിച്ച് ഇരട്ടഗോൾ

മത്സരം തുടങ്ങി ഒൻപതാം മിനിറ്റിലാണ് ലൗത്താറോ മാർട്ടിനെസിനെ ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തതിനു ഓസ്ട്രിയ പെനാൽറ്റി വഴങ്ങുന്നത്

WEBDUNIA
ചൊവ്വ, 23 ജൂണ്‍ 2026 (12:00 IST)
വിമർശകരെയും വിരോധികളെയും വീണ്ടും നിശബ്ദരാക്കി ലയണൽ മെസി. ഓസ്ട്രിയയ്‌ക്കെതിരായ മത്സരത്തിൽ അർജന്റീനയ്ക്കായി ഇരട്ടഗോൾ നേടിയാണ് മെസിയുടെ മറുപടി. പെനാൽറ്റി നഷ്ടമാക്കിയപ്പോൾ ട്രോളിയവരെല്ലാം മെസിയുടെ ഇരട്ടഗോളിൽ നിശബ്ദരായി. 
 
മത്സരം തുടങ്ങി ഒൻപതാം മിനിറ്റിലാണ് ലൗത്താറോ മാർട്ടിനെസിനെ ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തതിനു ഓസ്ട്രിയ പെനാൽറ്റി വഴങ്ങുന്നത്. അലസമായ മെസിയുടെ കിക്ക് ലക്ഷ്യം കാണുന്നില്ല. ലോകകപ്പിൽ മാത്രം ഇത് മൂന്നാം തവണയാണ് മെസിയുടെ പെനാൽറ്റി ലക്ഷ്യംകാണാതെ പോകുന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ പെനാൽറ്റി നഷ്ടമാക്കിയ ടീമെന്ന നാണക്കേട് അർജന്റീനയ്ക്കും. 
 
മെസി പെനാൽറ്റി നഷ്ടമാക്കിയതും സമൂഹമാധ്യമങ്ങളിൽ ട്രോൾ നിറഞ്ഞു. എന്നാൽ ആ പരിഹാസങ്ങൾക്കെല്ലാം മിനിറ്റുകൾക്കുള്ളിൽ മറുപടിയെത്തി. 38-ാം മിനിറ്റിലാണ് മെസിയുടെ ആദ്യ ഗോൾ. ലെഫ്റ്റ് വിങ്ങിൽ നിന്ന് മെഡീന മെസിയെ ലക്ഷ്യമിട്ട് സെന്ററിലേക്ക് പന്ത് പാസ് ചെയ്യുന്നു, മെസി അത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. ട്രോളുകളെല്ലാം ഒറ്റ കിക്ക് കൊണ്ട് ദൂരെ പായിച്ചു മെസി. ഫൈനൽ വിസിലിനു തൊട്ടുമുൻപ് ഒരു ഗോൾ കൂടി മെസി സ്‌കോർ ചെയ്യുന്നുണ്ട്. ഇതോടെ താരത്തിന്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം 18 ആയി. ഈ ലോകകപ്പിൽ മാത്രം രണ്ട് കളികളിൽ നിന്ന് അഞ്ച് ഗോളും !

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക ഒന്നാം നമ്പർ താരമായി 50 WTA 1000 ജയങ്ങൾ; സെറീന വില്യംസ്, ഇഗ സ്വിയാടെക് എന്നിവർക്കൊപ്പം ചരിത്ര നേട്ടത്തിൽ അരീന സബലെങ്ക

ഗാലെയിലെ വിജയം കൊണ്ടായില്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമെങ്കിൽ ഇന്ത്യയ്ക്ക് എല്ലാ മത്സരങ്ങളും നോക്കൗട്ട്!

റൂട്ടിന് കീഴിൽ ചാർജായി ഇംഗ്ലണ്ട് പേസർമാർ, 5 വിക്കറ്റ് വീതം നേടി റോബിൻസണും ടംഗും, ആദ്യ ഇന്നിങ്ങ്സിൽ പാകിസ്ഥാൻ 171ന് പുറത്ത്

മുസിയാലയ്ക്ക് ഇതെന്ത് പറ്റി?, തുടർച്ചയായ രണ്ടാം മത്സരത്തിലും ഗ്രൗണ്ടിൽ കുഴഞ്ഞുവീണു, പ്രതികരിക്കാതെ ബയേൺ

അടുത്ത ലേഖനം
Show comments