അര്‍ജന്റീനയ്ക്കായി ഈ വര്‍ഷം കളിക്കില്ല; കടുത്ത തീരുമാനവുമായി മെസി
അര്‍ജന്റീനയ്ക്കായി ഈ വര്‍ഷം കളിക്കില്ല; കടുത്ത തീരുമാനവുമായി മെസി
അര്‍ജന്റീനയുടെ കുപ്പായത്തില്‍ ഈ വര്‍ഷം സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ല. ഈ വര്‍ഷം നടക്കുന്ന നാല് സൗഹൃദ മത്സരങ്ങളിലും അദ്ദേഹം ബൂട്ട് കെട്ടില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു.
ഒരു വര്‍ഷത്തേക്ക് ദേശീയ ടീമില്‍ നിന്നും വിട്ടു നില്ക്കാന് ആഗ്രഹിക്കുന്നുവെന്ന് കാട്ടി മെസി നല്കിയ കത്ത് സ്വീകരിച്ച ശേഷമാണ് അസോസിയേഷന് ഇക്കാര്യം വ്യക്തമാക്കിയത്.
അര്‍ജന്റീന ടീമിനെ ശക്തപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് മെസി ടീമില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് അകന്നു നില്‍ക്കുന്നത്.
പുതിയ പരിശീലകര്‍ക്കു കീഴില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും അവരെ ദേശീയ തലത്തില്‍ ഉയര്‍ത്തി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ ഒരു വര്‍ഷത്തേക്ക് മാറി നില്‍ക്കുന്നുവെന്നും കാട്ടിയാണ് മെസി അസോസിയേഷന് കത്ത് നല്‍കിയത്.