Publish Date: Wed, 19 Sep 2018 (14:59 IST)
Updated Date: Wed, 19 Sep 2018 (15:04 IST)
മത്സരത്തിനിടെ സസുവോള താരം ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ യുവന്റസ് താരം ഡഗ്ലസ് കോസ്റ്റക്കെതിരെ അച്ചടക്ക നടപടി. അടുത്ത നാലു മത്സരത്തിൽ കളിക്കുന്നതിൽനിന്നും താരത്തെ ഇറ്റാലിയൻ ലീഗ് വിലക്കിയിരിക്കുകയാണ്. ഫ്രോസിനോന്‍, ബോള്‍ഗോന, നാപോളി, ഉഡിനെസെ എന്നീ യുവന്റസിന്റെ അടുത്ത ലീഗ് മത്സങ്ങളിൽനിന്നുമാണ് താരത്തെ വിലക്കിയിരിക്കുന്നത്.
മത്സരത്തിനിടെ ഡഗ്ലസ്റ്റ് കോസ്റ്റയെ സസുവോള താരം ഡി ഫ്രാന്‍സിസ്കോ ഫൌൾ ചെയ്തതിന്റെ പ്രകോപനത്തിൽ കോസ്റ്റ ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പുകയായിരുന്നു. മുഖത്തു തുപ്പുന്നതിനു മുൻപായി മറ്റു രീതിയിൽ പരിക്കേൽപ്പിക്കാനും കോസ്റ്റ ശ്രമിച്ചിരുന്നു. താരത്തിനെതിരെ യുവന്റസും അച്ചടക്ക നടപടികൾ സ്വീകരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.