Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇംഗ്ലണ്ടും ഫ്രാന്‍സും ക്വാര്‍ട്ടറില്‍; തീ പാറും !

പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്

France England Fifa World cup
വമ്പന്‍മാരായ ഇംഗ്ലണ്ടും ഫ്രാന്‍സും ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പോളണ്ടിനെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയത്. സെനഗലിനെ കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ക്വാര്‍ട്ടറില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്ന് ഉറപ്പ്. 
 
പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. 44-ാം മിനിറ്റില്‍ ഒലിവിയേ ജിറൂദിലൂടെയാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറന്നത്. പിന്നീട് 74-ാം മിനിറ്റിനും രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമിലും കിലിയന്‍ എംബാപ്പെ ഫ്രാന്‍സിനു വേണ്ടി ഇരട്ടഗോള്‍ നേടി. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലെവന്‍ഡോവ്‌സ്‌കി പോളണ്ടിന് വേണ്ടി ആശ്വാസ ഗോള്‍ നേടി. 
 
എതിരില്ലാത്ത മൂന്ന് ഗോളിനാണ് സെനഗലിനെ ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സണ്‍, ഹാരി കെയ്ന്‍, ബുക്കായോ സാക്കാ എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍. 
 
ഡിസംബര്‍ 11 ഞായറാഴ്ച പുലര്‍ച്ചെ 12.30 നാണ് ഇംഗ്ലണ്ട് vs ഫ്രാന്‍സ് ക്വാര്‍ട്ടര്‍ മത്സരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അര്‍ജന്റീന പൗലോ ഡിബാലയെ കളിപ്പിക്കാത്തത് എന്തുകൊണ്ട്?