Publish Date: Sun, 15 Nov 2026 (08:59 IST)
Updated Date: Sun, 15 Nov 2026 (09:08 IST)
ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം പോർച്ചുഗൽ കളിക്കുന്ന ആദ്യ മത്സരത്തിൽ തോൽവി. നേഷൻസ് ലീഗിൽ ഡെന്മാർക്കിനെതിരെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മുൻ യൂറോ ചാംപ്യൻമാരുടെ തോൽവി.
43-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ പിയറെ എമിൽ ഹോയ്‌ബ്യെർഗാണ് ഡെന്മാർക്കിനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ എതിരില്ലാതെ ഒരു ഗോളിന് മുന്നിട്ടുനിന്ന ഡെന്മാർക്ക് രണ്ടാം പകുതിയിലാണ് ബാക്കി മൂന്ന് ഗോൾ സ്വന്തമാക്കിയത്.
50-ാം മിനിറ്റിലും 57-ാം മിനിറ്റിലും റാസ്മുസ് ഹോയ്‌ലുണ്ടിലൂടെ ഗോളുകൾ പിറന്നു. 75-ാം മിനിറ്റിൽ ജോവാക്കിം ആൻഡേഴ്‌സൺ ഡെന്മാർക്കിനായി നാലാം ഗോൾ നേടി പോർച്ചുഗൽ വധം പൂർത്തിയാക്കി. കളി അവസാനിക്കാൻ ഏതാനും സെക്കന്റുകൾ മാത്രം ശേഷിക്കെ ബെർണാഡോ സിൽവയിലൂടെ പോർച്ചുഗലിന്റെ ആശ്വാസ ഗോൾ പിറന്നു.