Publish Date: Wed, 07 Jul 2021 (12:06 IST)
Updated Date: Wed, 07 Jul 2021 (12:09 IST)
കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിന് എതിരാളികള്‍ ചിരവൈരികളായ അര്‍ജന്റീനയാണ്. ബ്രസീല്‍-അര്‍ജന്റീന പോരാട്ടം നടക്കുമ്പോള്‍ ഇങ്ങ് കൊച്ചുകേരളത്തില്‍ വരെ അതിന്റെ പ്രകമ്പനം ഉണ്ടാകുമെന്ന് തീര്‍ച്ച. അത്ര ആവേശത്തോടെയാണ് ആരാധകര്‍ കലാശ പോരാട്ടത്തിനായി കാത്തിരിക്കുന്നത്.
മാറക്കാനയിലാണ് ബ്രസീല്‍-അര്‍ജന്റീന പോരാട്ടം നടക്കുക. പ്രാദേശിക സമയം അനുസരിച്ച് ശനിയാഴ്ചയാണ് മത്സരം. എന്നാല്‍, ഇന്ത്യയില്‍ അത് ജൂലൈ 11 ഞായറാഴ്ചാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് മത്സരം ആരംഭിക്കുക. സോണി ടെന്‍, സോണി സിക്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാം. സോണി ലൈവിലും ഓണ്‍ലൈനായി കാണാന്‍ സാധിക്കും. ഫൈനലിന് മുന്‍പ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താന്‍ മത്സരം നടക്കും. ഇന്ത്യന്‍ സമയം ജൂലൈ 11 പുലര്‍ച്ചെ 3.30 നാണ് ലൂസേഴ്‌സ് ഫൈനല്‍. പെറുവും കൊളംബിയയുമാണ് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടുക.