Webdunia - Bharat's app for daily news and videos

Install App

അർജന്റീനയ്ക്ക് കണ്ണീർ; കലാശ പോരിന് ടിക്കറ്റെടുത്ത് ബ്രസീൽ

വീണ്ടും അര്‍ജന്‍റീനയുടെ കണ്ണീര്

Webdunia
ബുധന്‍, 3 ജൂലൈ 2019 (09:29 IST)
ലോകകപ്പിൽ അർജന്റീനയെ പൊട്ടിച്ച് ഫൈനലിൽ കയറി ബ്രസീൽ. 2-0 ത്തിനാണ് ബ്രസീൽ നീലപ്പടയെ തകർത്തത്. കാനറികള്‍ക്കായി ഗബ്രിയേല്‍ ജീസൂസും റോബര്‍ട്ടോ ഫിര്‍മിനോയും വലചലിപ്പിച്ചു. കളിയുടെ തുടക്കത്തില്‍ ഒന്ന് പകച്ച് നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ചാണ് കാനറികള്‍ ആദ്യ ഗോള്‍ നേടിയത്.
 
ബ്രസീല്‍ നായകന്‍ ഡാനിയേല്‍ ആല്‍വസയുടെ പ്ലാനിംഗ് എല്ലാം കിറുകൃത്യം. മെസിയുടെ മുന്‍ സഹതാരത്തില്‍ നിന്ന് പന്ത് ലഭിച്ച റോബര്‍ട്ടോ ഫിര്‍മിനോ അത് ഗോള്‍ പോസ്റ്റിന് മുന്നില്‍ കാത്ത് നിന്ന ഗബ്രിയേല്‍ ജിസൂസിന് മറിച്ച് നല്‍കി.
 
ഒരു ഗോള്‍ വഴങ്ങിയതോടെ അല്‍പം കൂടെ ഉണര്‍ന്ന് കളിക്കാന്‍ അര്‍ജന്‍റീനയ്ക്ക് സാധിച്ചു. എന്നാല്‍, ബ്രസീലിയൻ ടീമിന്റെ പ്രതിരോധത്തെ മറികടക്കാൻ നീലപ്പടയ്ക്കായില്ല. മെസിയുടെ ചില നീക്കങ്ങളും ഒരു ഫ്രീകിക്കും മാത്രമാണ് അര്‍ജന്‍റീനക്കാര്‍ക്ക് സന്തോഷിക്കാന്‍ ബാക്കിയായത്. 
 
രണ്ടാം പകുതിയില്‍ കൂടുതല്‍  കരുത്തോടെ അര്‍ജന്‍റീന തിരിച്ച് വരുമെന്ന് കരുതിയെങ്കിലും അതും അസ്ഥാനത്തായി. ഏയ്ഞ്ചല്‍ ഡി മരിയയെയും ലാ സെല്‍സോയെയും ഇറക്കി അര്‍ജന്‍റീന പരിശീലകന്‍ ഒരു പരീക്ഷണം നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. 
 
തകര്‍ന്ന് കിടന്ന അര്‍ജന്‍റീന പ്രതിരോധത്തിന് കൂടുതല്‍ ഒന്നും ചെയ്യാനുണ്ടായില്ല. രണ്ട് ഗോള്‍ വഴങ്ങിയതോടെ അര്‍ജന്‍റീന പരാജയം ഉറപ്പിച്ചു. ഒരിക്കല്‍ കൂടി കണ്ണീരുമായി മെസിയും അര്‍ജന്‍റീനയും പുറത്തേക്ക്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments