Publish Date: Wed, 17 Nov 2021 (08:02 IST)
Updated Date: Wed, 17 Nov 2021 (08:06 IST)
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ശക്തരായ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പരുക്കില്‍ നിന്ന് മുക്തനായ ലയണല്‍ മെസി അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെങ്കിലും കളിക്കളത്തില്‍ താളം കണ്ടെത്താന്‍ താരം ഏറെ കഷ്ടപ്പെട്ടു. സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ ഇറങ്ങിയത്.
മെസിയുടെ ഭാഗത്തുനിന്ന് ഏതാനും ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും ഗോള്‍വലയിലെത്തിയില്ല. ബോള്‍ പൊസഷനില്‍ അര്‍ജന്റീനയ്ക്കാണ് നേരിയ മുന്‍തൂക്കം. മത്സരത്തില്‍ ഏഴ് യെല്ലോ കാര്‍ഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മെസ്സിയുടെ ഒരു ലോങ് റേഞ്ചര്‍ ബ്രസീല്‍ ഗോളി ആലിസണ്‍ തടുത്തിട്ടത് മത്സരഫലത്തില്‍ നിര്‍ണായകമായി.