അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല; മെസിയുടെയും കൂട്ടരുടെയും പ്രതീക്ഷകള്‍ മുള്‍മുനയില്‍
അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല
Publish Date: Wed, 06 Sep 2017 (09:08 IST)
Updated Date: Wed, 06 Sep 2017 (09:10 IST)
ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയുടെ സാധ്യതകള്‍ മുള്‍മുനയില്‍. വെനസ്വേലയ്‌ക്കെതിരായ മത്സരത്തില്‍ (1-1) സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു ലയണല്‍ മെസിക്കും കൂട്ടര്‍ക്കും.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് വെനസ്വേല ഗോള്‍ നേടിയതോടെ മെസിയും സംഘവും ഞെട്ടി. ഗോള്‍ തിരിച്ചടിക്കാന്‍ പൊരുതിയ നീലപ്പടയ്‌ക്ക് രക്ഷയായത് സെല്‍ഫ് ഗോളാണ്. ഇക്കാര്‍ഡിയുടെ സമ്മര്‍ദം അതിജീവിക്കുന്നതിനിടയില്‍ റോള്‍ഫ് ഫ്‌ളെച്ചറാണ് സ്വന്തം വലയില്‍ പന്ത് കയറ്റിയത്.
ബ്യൂണസ് ഐറിസില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അര്‍ജന്റീനക്ക് വിജയതീരത്ത് എത്തുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്‌ത്തുന്ന കളിയാണ് മെസിയും കൂട്ടരും പുറത്തെടുത്തത്. എയ്ഞ്ചല്‍ ഡി മരിയ, യുവതാരം പൗളോ ഡിബാല, ഇന്റര്‍മിലാന്‍ താരം മൗറോ ഇക്കാര്‍ഡി എന്നിവര്‍ പൊരുതി കളിച്ചുവെങ്കിലും വിജയഗോള്‍ മാത്രം അകന്നു നിന്നു.