Webdunia - Bharat's app for daily news and videos

Install App

Malayalee From India Review: നിവിന്‍ പോളിയുടെ തിരിച്ചുവരവോ? മലയാളി ഫ്രം ഇന്ത്യ ആദ്യ പകുതിക്ക് മികച്ച പ്രതികരണം

ആദ്യ പകുതിയിലെ കോമഡി രംഗങ്ങള്‍ പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നവയാണ്

രേണുക വേണു
ബുധന്‍, 1 മെയ് 2024 (12:57 IST)
Malayalee from India

Malayalee From India Review: നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ തിയറ്ററുകളില്‍. ആദ്യ പകുതി കഴിയുമ്പോള്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യയെന്ന് ആദ്യ പകുതിക്ക് ശേഷം ഏതാനും പ്രേക്ഷകര്‍ പ്രതികരിച്ചു. 
 
ആദ്യ പകുതിയിലെ കോമഡി രംഗങ്ങള്‍ പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നവയാണ്. ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നതില്‍ തനിക്കുള്ള വൈദഗ്ധ്യം നിവിന്‍ പോളി അരക്കിട്ടുറപ്പിക്കുന്നുണ്ട് മലയാളി ഫ്രം ഇന്ത്യയുടെ ആദ്യ പകുതിയില്‍. നിവിന്‍ പോളി - ധ്യാന്‍ ശ്രീനിവാസന്‍ കോംബോയും പ്രേക്ഷകരെ രസിപ്പിക്കുന്നു. 
 
ആദ്യ പകുതി നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ടെന്നും രണ്ടാം പകുതിയില്‍ സംസാരിക്കാന്‍ പോകുന്ന രാഷ്ട്രീയമായിരിക്കും സിനിമയുടെ വിധി നിര്‍ണയിക്കുകയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. വളരെ ഗൗരവമേറിയ രാഷ്ട്രീയ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. നിര്‍മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments