Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉണ്ണി മുകുന്ദനേക്കാള്‍ പ്രതിഫലം പ്രണവ് മോഹന്‍ലാലിന്, ഫഹദും നിവിന്‍ പോളിയും നിസ്സാരക്കാരല്ല, പൃഥ്വിരാജിന് ലഭിക്കുന്നതോ ?

ഉണ്ണി മുകുന്ദനേക്കാള്‍ പ്രതിഫലം പ്രണവ് മോഹന്‍ലാലിന്, ഫഹദും നിവിന്‍ പോളിയും നിസ്സാരക്കാരല്ല, പൃഥ്വിരാജിന് ലഭിക്കുന്നതോ ?

കെ ആര്‍ അനൂപ്

, ചൊവ്വ, 16 ഏപ്രില്‍ 2024 (11:11 IST)
പുതിയ ഉയരങ്ങള്‍ തേടിയുള്ള യാത്രയിലാണ് മലയാള സിനിമ. 2024 മോളിവുഡിന് നല്ല കാലമാണ്. നിലവില്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളെല്ലാം വിജയമായി കഴിഞ്ഞു. ആടുജീവിതം, വര്‍ഷങ്ങള്‍ക്കുശേഷം, ആവേശം, ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. വിഷുദിനത്തില്‍ ഈ നാല് ചിത്രങ്ങള്‍ കൂടി ചേര്‍ന്ന് 10.5 കോടിയാണ് നേടിയത്. ഈ നാല് സിനിമകളിലെ പ്രധാന നടന്മാര്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് നോക്കാം.
 
മലയാളത്തിലെ യുവ താരനിര അണിനിരന്ന വര്‍ഷങ്ങള്‍ക്കുശേഷം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, കല്യാണി പ്രദര്‍ശന്‍ ഉള്‍പ്പെടെ വലിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. പ്രണവ് മോഹന്‍ലാല്‍ ഒരു സിനിമയ്ക്ക്
വാങ്ങുന്ന പ്രതിഫലം രണ്ടു മുതല്‍ മൂന്നു കോടി രൂപ വരെയാണ്. നാല് മുതല്‍ 6 കോടി രൂപ വരെയാണ് നിവിന്‍ പോളിയുടെ പ്രതിഫലം.
 
രണ്ടാഴ്ചകള്‍ക്ക് മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ആടുജീവിതം വിഷുദിനത്തിലും കരുത്ത് കാണിച്ചു. 2.25 കോടി കളക്ഷന്‍ നേടി 2024ലെ വിഷുദിവസത്തെ മൂന്നാമത്തെ ബെസ്റ്റ് കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. ഗംഭീര പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവച്ചത്.
 
അഞ്ചു മുതല്‍ 10 കോടി രൂപ വരെയാണ് ഒരു സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് വാങ്ങുന്നത്.
 
ആദ്യദിനം തന്നെ മുന്നില്‍ നിന്ന് നയിക്കുന്ന ഫഹദിന്റെ ആവേശം തന്നെയാണ് വിഷുദിനത്തിലും തരംഗമായത്. വിഷു ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയതും ആവേശം തന്നെയാണ്. ഇന്നലെ 3.9 കോടി കളക്ഷനാണ് ആവേശം സ്വന്തമാക്കിയത്. കരിയറില്‍ ഉയര്‍ന്ന സമയത്തിലൂടെ കടന്നുപോകുന്ന ഫഹദ് ഫാസില്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം നാലു മുതല്‍ 8 കോടി വരെയാണ്.
 
ഉണ്ണിമുകുന്ദന്റെ ജയ് ഗണേഷ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വമ്പന്‍ റിലീസുകള്‍ക്കൊപ്പം പ്രദര്‍ശനെത്തി തിയേറ്ററുകളില്‍ പിടിച്ചുനില്‍ക്കാന്‍ സിനിമയ്ക്ക് ആവുന്നുണ്ട്.75 ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെയാണ് ഉണ്ണി മുകുന്ദന്റെ പ്രതിഫലം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രേമലു' ഫൈനൽ കളക്ഷൻ, ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടി നേടാനായില്ല