Webdunia - Bharat's app for daily news and videos

Install App

വിജയ് - അറ്റ്‌ലീ ചിത്രം ദളപതിയുടെ റീമേക്ക്? മമ്മൂട്ടിയായും രജനികാന്തായും വിജയ്? പേരും അതുതന്നെ - ദളപതി!

വിജയ് ചിത്രത്തിന് പേര് - ദളപതി?!, അപ്പോള്‍ മമ്മൂട്ടിയും രജനികാന്തും ചെയ്തതെന്ത്?

Webdunia
വെള്ളി, 17 മാര്‍ച്ച് 2017 (20:19 IST)
അറ്റ്‌ലീ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന് ‘ദളപതി’ എന്ന് പേരിട്ടതാ‍യി സൂചന. നേരത്തേ ‘മൂന്‍‌ട്ര് മുഖം’ എന്ന് പേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ‘ദളപതി’ എന്ന പേര് ഏതാണ്ട് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
 
ഈ സിനിമയില്‍ വിജയ് മൂന്ന് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. അതിലൊന്ന് പൊലീസ് കഥാപാത്രവുമാണ്. ‘മൂന്‍‌ട്ര് മുഖം’ എന്ന പേര് പ്രചരിച്ചത് ഈ ട്രിപ്പിള്‍ റോളിന്‍റെ അടിസ്ഥാനത്തിലാണ്.
 
വിജയ് ചിത്രത്തിന് എന്തുകൊണ്ടാണ് ഇപ്പോള്‍ മണിരത്നത്തിന്‍റെ ക്ലാസിക് ഹിറ്റായ ദളപതിയുടെ പേരുതന്നെ വയ്ക്കാന്‍ ആലോചിക്കുന്നത് എന്നത് വ്യക്തമല്ല. 
 
മറ്റൊരു പ്രചരണം, വിജയുടെ പുതിയ സിനിമ ദളപതിയുടെ റീമേക്ക് തന്നെയാണ് എന്നാണ്. രജനികാന്തും മമ്മൂട്ടിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ വിജയ് തന്നെ അവതരിപ്പിക്കുകയാണത്രേ. അതുകൊണ്ടാണ് ‘ദളപതി’ എന്നുതന്നെ പേരും ഇടുന്നത്. അറ്റ്‌ലീയുടെ കഴിഞ്ഞ വിജയ് ചിത്രമായ ‘തെരി’ വിജയകാന്തിന്‍റെ ആക്ഷന്‍ ത്രില്ലറായ ക്ഷത്രിയം അടിസ്ഥാനമാക്കിയാണല്ലോ എടുത്തത്.
 
ബാഹുബലി, ബജ്‌റംഗി ബായിജാന്‍ തുടങ്ങിയ ബ്രഹ്മാണ്ഡ ത്രില്ലറുകളുടെ തിരക്കഥാകൃത്ത് കെ വി വിജയേന്ദ്രപ്രസാദാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments