Publish Date: Thu, 11 Mar 2021 (10:13 IST)
Updated Date: Thu, 11 Mar 2021 (10:16 IST)
വിക്രം- സിമ്രാന്‍ വീണ്ടും ഒന്നിക്കുന്നു. ഗൗതം മേനോന്റെ ധ്രുവ നച്ചത്തിരത്തിലും വിക്രമും സിമ്രാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. തങ്ങളുടെ പ്രിയ താരങ്ങളെ ഒരുമിച്ച് വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. ചിയാന്‍ 60 ഒരു ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ കൂടിയാണ്. ചിത്രത്തില്‍ വിക്രമിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം നടി പങ്കുവെച്ചു.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മകന്‍ ധ്രുവ് വിക്രം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. വിക്രമും ധ്രുവും ആദ്യമായിട്ടാണ് സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത്. സിമ്രാന്‍ തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും തന്റെ സന്തോഷവും ആരാധകരുമായി ഷെയര്‍ ചെയ്തത്. വാണി ഭോജന്‍ ആണ് സിനിമയിലെ മറ്റൊരു നായിക. സന്തോഷ് നാരായണന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിനിമ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് നിര്‍മിക്കുന്നത്.
കെ ആര് അനൂപ്
Publish Date: Thu, 11 Mar 2021 (10:13 IST)
Updated Date: Thu, 11 Mar 2021 (10:16 IST)