വിനയ് ഫോര്‍ട്ടിന്റെ 'വാതില്‍', ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്
ശനി, 31 ജൂലൈ 2021 (09:05 IST)
അനു സിതാര- വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'വാതില്‍' ഒരുങ്ങുകയാണ്. സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കി. നടന്‍ കൃഷ്ണ ശങ്കറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിനയ് ഫോര്‍ട്ടും അനു സിതാരയും സിനിമയില്‍ ദമ്പതികളായി അഭിനയിക്കുന്നു. ഇരുവരും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ കൂടിയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ ഒരു ത്രില്ലര്‍ ഘടകം ഉണ്ടെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
 
രചന നാരായണക്കുട്ടി, സുനില്‍ സുഖത, ഉണ്ണി രാജ്, അബിന്‍ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഷംനാദ് ഷബീര്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മനേഷ് മാധവന്‍ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സെജോ ജോണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

വാക്ക് പാലിച്ച് വിജയ്: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ബോബി ചെമ്മണ്ണൂരിനെതിരായ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

ബംഗ്ലാദേശ്- മ്യാന്മർ സാമ്പത്തിക ഇടനാഴിയുമായി ചൈന, നീക്കം ഇന്ത്യയെ വരിഞ്ഞുമുറുക്കാനോ?

സര്‍ക്കാരിന്റെ കര്‍ശന നടപടി: എല്ലാ ഒഴിവുകളും മൂന്നാഴ്ചയ്ക്കുള്ളില്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

ഓപ്പറേഷന്‍ തൂഫാന്‍ സമയത്ത് പോലീസിനെ ആക്രമിച്ച കേസില്‍ സൈനികനും പ്രതി! വാഹനത്തില്‍ വെച്ച് പോലീസിന് മര്‍ദ്ദനം

അടുത്ത ലേഖനം
Show comments