Publish Date: Mon, 26 Jul 2021 (11:03 IST)
Updated Date: Mon, 26 Jul 2021 (11:07 IST)
സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായെത്തുന്ന ഷേര്‍ഷാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു.ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
4.7 മില്യണ്‍ ആളുകള്‍ ഇതിനകം ട്രെയിലര്‍ കണ്ടുകഴിഞ്ഞു.വിഷ്ണുവര്‍ദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഓഗസ്റ്റ് 12ന് സിനിമ റിലീസ് ചെയ്യും.വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരന്‍ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര തന്നെയാണ് വേഷമിടുന്നത്.സന്ദീപ ശ്രീവാസ്തവ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ബയോഗ്രാഫിക്കല്‍ ആക്ഷന്‍ വാര്‍ സിനിമയാണ്.