Publish Date: Fri, 27 Aug 2021 (14:46 IST)
Updated Date: Fri, 27 Aug 2021 (14:48 IST)
ഇന്ത്യന്‍ സിനിമാലോകം ഒരേപോലെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ആര്‍ആര്‍ആര്‍.രൗദ്രം രണം രുദിരം എന്നാണ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയുടെ മുഴുവന്‍ പേര്. രണ്ടേമുക്കാല്‍ വര്‍ഷത്തോളം നീണ്ട എന്ന സിനിമയുടെ ചിത്രീകരണം ഒടുവില്‍ പൂര്‍ത്തിയായി.2018 നവംബര്‍ 19 ആയിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ വിദേശ ഷെഡ്യൂള്‍ അടുത്തിടെ ആയിരുന്നു തുടങ്ങിയത്.അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് ആര്‍ആര്‍ആര്‍ പറയുന്നത്.450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഓരോരുത്തരും.
ഒക്ടോബര്‍ 13 ന് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തെ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒരേസമയം ആണ് നടക്കുന്നത്.