Publish Date: Mon, 19 Apr 2021 (11:06 IST)
Updated Date: Mon, 19 Apr 2021 (11:09 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് രണ്ട്. കാലത്തിന്റെ രാഷ്ട്രീയം പറയുന്ന ഒരു രസകരമായ എന്റര്‍ടെയ്നര്‍ കൂടിയാണിത്.അന്ന രേഷ്മരാജന്‍ ആണ് നായിക.കാവിക്കൊടിയുമായി ടിനി ടോമും ഗോകുലനും നടന്നുവരുന്ന പുതിയ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരേ നാട്ടില്‍ ജീവിക്കുന്നവരാണെങ്കില്‍ പോലും വ്യത്യസ്ത രാഷ്ട്രീയ നിലപാടിന്റെ പേരില്‍ കാരണമില്ലാതെ സുധി കോപ്പയെ തല്ലുന്ന ഗോകുലന്റെ ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഷാജഹാന്‍ കഥാപാത്രത്തെയാണ് സുധി കോപ്പ അവതരിപ്പിക്കുന്നത്.
വാവ എന്ന നാട്ടിന്‍പുറത്തുകാരനായാണ് വിഷ്ണു എത്തുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. രസകരമായ പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും സിനിമ.ബിനു ലാല്‍ ഉണ്ണിയുടേതാണ് രചന.ഹെവന്‍ലി ഫിലിംസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ത്തന്‍ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തുതന്നെ റിലീസ് ഉണ്ടാകും.