അഞ്ചു ഭാഷകളിലായി ജോജു ജോര്‍ജിന്റെ പീസ്, ടൈറ്റില്‍ പുറത്തിറക്കി മോഹന്‍ലാലും വിജയ് സേതുപതിയും !

കെ ആര്‍ അനൂപ്
തിങ്കള്‍, 31 മെയ് 2021 (10:34 IST)
ജോജു ജോര്‍ജിന്റെ പീസ് റിലീസിന് ഒരുങ്ങുകയാണ്. മൂന്ന് ഷെഡ്യൂളുകളിലായി 75 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍, രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്.സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന പീസ് അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
 
കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.ഷാലു റഹീം, രമ്യാ നമ്പീശന്‍, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്‍സന്‍ തുടങ്ങിയവരും 'പീസി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പീസ് ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ കൂടിയാണ്.തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി 3 ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തിയായത്.
 
സന്‍ഫീറിന്റെയാണ് കഥ. തിരക്കഥയും സംഭാഷണവും സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദ് സംഗീതം ഒരുക്കുന്നു.ഷമീര്‍ ജിബ്രാന്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും നിര്‍വഹിക്കുന്നു.സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്തകൃഷ്ണന്‍, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേയ്ക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഹ്നിസ്, രാജശേഖരന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ദിനില്‍ ബാബു, സ്റ്റില്‍സ് ജിതിന്‍ മധു, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്ത്, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, സ്റ്റോറി ബോര്‍ഡ്: ഹരീഷ് വള്ളത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.
 
അടുത്തിടെ പുറത്തിറങ്ങിയ 'നായാട്ടി'ലെ ജോജു ജോര്‍ജിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു ഉള്‍പ്പെടെയുള്ള താരങ്ങള്‍ അദ്ദേഹത്തിന് കൈയ്യടിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി അപ്രതീക്ഷിത വൈദ്യുതി മുടക്കമുണ്ടാകില്ല; ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കണമെന്ന് കെഎസ്ഇബിയോട് കേരള വൈദ്യുതി കമ്മീഷന്‍

മെഡിക്കല്‍ കോളേജില്‍ നിന്ന് ഉറക്ക ഗുളികകളും ആന്റിഡിപ്രസന്റുകളും മോഷണം പോയി

കെ-ഫോണ്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുന്നു; സേവനം തുടര്‍ന്ന് ലഭിക്കുന്നതിന് ബില്‍ തുക അടയ്ക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകളോട് നിര്‍ദ്ദേശിച്ചു

Kerala Weather: വ്യാപക മഴ, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

അടുത്ത ലേഖനം
Show comments