Publish Date: Mon, 22 Mar 2021 (08:55 IST)
Updated Date: Mon, 22 Mar 2021 (08:59 IST)
മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് നായന്‍താര. ഒരിക്കല്‍ കൂടി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ കുഞ്ചാക്കോ ബോബനും എത്തുമ്പോള്‍ 'നിഴല്‍' പ്രതീക്ഷിക്കാന്‍ ചിലതുണ്ട്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ നാലിന് നിഴല്‍ തിയേറ്ററുകളിലെത്തും.
ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ജോണ്‍ ബേബിയായി ചാക്കോച്ചന്‍ വേഷമിടുന്നു. മൂക്കില്‍ മുറിപ്പാട് ഉള്ളതും മുഖത്ത് മാസ്‌ക് വെച്ചിട്ട് ഉള്ളതുമായ കുഞ്ചാക്കോ ബോബന്റെ ലുക്ക് പുറത്തുവന്നിരുന്നു. എന്നാല്‍ നയന്‍താരയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ജന്മദിനത്തോടനുബന്ധിച്ച് നടിയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സഞ്ജീവാണ്.