Publish Date: Tue, 20 Oct 2020 (22:48 IST)
Updated Date: Tue, 20 Oct 2020 (22:50 IST)
2020ലെ തൻറെ ആദ്യത്തെ സിനിമയിൽ അഭിനയിക്കുന്നതിൻറെ ആവേശത്തിലാണ് മംമ്ത മോഹൻദാസ്. ഇപ്പോഴിതാ സിനിമയുടെ പൂജാവേളയിൽ എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ട് അണ്‍ലോക്കിന്റെ വിശേഷങ്ങളെക്കുറിച്ച് പറയുകയാണ്.
”ഒടുവില്‍ ജോലിയിലേക്ക് മടങ്ങിയെത്തി. ചിത്രത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ നിങ്ങളോട് പറയാന്‍ കഴിയില്ല. വളരെ ആവേശമുണര്‍ത്തുന്ന തിരക്കഥയാണ് എന്നുമാത്രം പറയാം. 2020ല്‍ സിനിമയില്‍ നിന്നുള്ള ആദ്യ പേ ചെക്ക് കൂടിയാണിത്" - മംമ്ത കുറിച്ചു
ചെമ്പന്‍ വിനോദ് ജോസും മംമ്താ മോഹന്‍ ദാസും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എറണാകുളത്താണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ഷാജി നവോദയ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.