Webdunia - Bharat's app for daily news and videos

Install App

ഫഹദ് ഫാസില്‍ ആളാകെ മാറി,മലയന്‍ കുഞ്ഞ് ലുക്ക് പങ്കുവെച്ച് നടന്‍ ദീപക്

കെ ആര്‍ അനൂപ്
ബുധന്‍, 24 ഫെബ്രുവരി 2021 (09:04 IST)
ഫഹദ് ഫാസിലിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയന്‍ കുഞ്ഞ്.ദിലീഷ് പോത്തന്‍ ചിത്രം ജോജി പൂര്‍ത്തിയാക്കിയാണ് ഫഹദ് മലയന്‍കുഞ്ഞില്‍ ജോയിന്‍ ചെയ്തത്. ചിത്രത്തില്‍ നടന്‍ ഇതുവരെ കാണാത്ത രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. വേറൊരു ഫഹദ് മാജിക്ക് തന്നെ പ്രതീക്ഷിക്കാം. ശരീര ഭാരം കുറച്ച് വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് നടനെ ഇതുവരെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം കാണാനാകുന്നത്. ഇപ്പോഴിതാ ഫഹദിനൊപ്പമീള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദീപക് പറമ്പോള്‍.
 
രജീഷ വിജയന്‍, ജാഫര്‍ ഇടുക്കി,ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രം ഫാസിലാണ് നിര്‍മ്മിക്കുന്നത്. മാലിക് സംവിധായകന്‍ മഹേഷ് നാരായണന്റെതാണ് തിരക്കഥ. എഡിറ്റര്‍ കൂടിയായ അദ്ദേഹം ആദ്യമായി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.
 
സുഷിന്‍ ശ്യാം ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'ജോജി',ഇരുള്‍  ഇനി ഫഹദ് ഫാസിലിന്റെതായി പുറത്തു വരാനുണ്ട്. മാലിക് റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 31 ന് ചിത്രം തിയേറ്ററുകളിലെത്തും.പാച്ചുവും അത്ഭുതവിളക്കും എന്ന അഖില്‍ സത്യന്‍-ഫഹദ് ഫാസില്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments