Publish Date: Mon, 13 Apr 2020 (14:41 IST)
Updated Date: Mon, 13 Apr 2020 (14:44 IST)
മലയാളത്തിലെ വമ്പന്‍ ബോക്സോഫീസ് ചിത്രമായ ലൂസിഫറിന് തെലുങ്ക് റീമേക്ക് വരുന്നു. മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്നത് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭാസ് നായകനായെത്തിയ 'സാഹോ'യുടെ സംവിധായകന് സുജീത് ആണ്.
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് എത്തുമെന്നും റീമേക്കിനുള്ള പകര്‍പ്പാവകാശം തെന്നിന്ത്യന്‍ താരം ചിരഞ്ജീവി നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയെന്നുമുള്ള വാര്‍ത്ത നേരത്തേതന്നെ പുറത്ത് വന്നിട്ടുണ്ടായിരുന്നു. സവിധായകന് സുജീത് കരാര്‍ ഒപ്പിട്ടു കഴിഞ്ഞെന്നും കൊറോണ വൈറസ് ഭീതിയൊടുങ്ങിയാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന.
നേരത്തേ സെയ്റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങിനിടയില്‍ ഇനി തെലുങ്കില്‍ താന്‍ അഭിനയിക്കാന്‍ പോകുന്ന ചിത്രം ലൂസിഫര്‍ ആണെന്നും പൃഥ്വിരാജ് ചെയ്ത റോളിലേക്ക് അദ്ദേഹം തന്നെ വരണമെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു. അന്ന് പൃഥ്വിരാജ് ചിരിച്ചുകൊണ്ട് രാംചരണിനെ വിളിക്കൂവെന്നാണ് മറുപടിയായി പറഞ്ഞത്. എന്നാല്‍ ആരൊക്കെയാണ് മറ്റ് അഭിനേതാക്കളെന്ന വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
അനിരാജ് എ കെ
Publish Date: Mon, 13 Apr 2020 (14:41 IST)
Updated Date: Mon, 13 Apr 2020 (14:44 IST)