Publish Date: Thu, 10 Dec 2020 (00:48 IST)
Updated Date: Thu, 10 Dec 2020 (00:50 IST)
38 ദിവസത്തെ ഷൂട്ടിംഗിന് ശേഷം കാണെക്കാണെ ഷൂട്ടിംഗ് പൂർത്തിയാക്കി. ഇക്കാര്യം സംവിധായകൻ മനു അശോകനാണ് സോഷ്യൽ മീഡിയയുടെ അറിയിച്ചത്.
ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, സൂരജ് വെഞ്ഞാറമൂട് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോബി - സഞ്ജയ് ടീമിന്റേതാണ് തിരക്കഥ.
"ചിത്രീകരണം പൂർത്തിയായി. ആറുമാസത്തിനുള്ളിൽ ഒരു സിനിമ. വിശ്വസിക്കാൻ കഴിയുന്നില്ല… കാണെക്കാണെ ടീമിൻറെ കഠിനാധ്വാനത്തിന് നന്ദി. കഴിഞ്ഞ 38 ദിവസമായി നിങ്ങളുമായി ആസ്വദിച്ചാണ് പ്രവർത്തിച്ചത്. വലിയ സ്നേഹം." - മനു അശോകൻ കുറിച്ചു.
മനുഷ്യബന്ധങ്ങളുടെയും വികാരങ്ങളുടെയും ഒരു സാങ്കൽപ്പിക കഥയാണ് കാണെക്കാണെ. ആൽബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രൻ എഡിറ്ററായും സിനിമയിൽ വർക്ക് ചെയ്യുന്നു. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
കെ ആർ അനൂപ്
Publish Date: Thu, 10 Dec 2020 (00:48 IST)
Updated Date: Thu, 10 Dec 2020 (00:50 IST)