Publish Date: Fri, 29 Oct 2021 (10:59 IST)
Updated Date: Fri, 29 Oct 2021 (11:02 IST)
ആക്ഷനും മാസ് ഡയലോഗും കടുവയില്‍ ഉണ്ടാകുമെന്ന സൂചന നല്‍കി പുതിയ ലൊക്കേഷന്‍ ചിത്രം. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ അവന്റെ വഴിയില്‍ എന്നാണ് സംവിധായകന്‍ ഷാജി കൈലാസ് ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞത്. പൃഥ്വിരാജിന്റെ കടുവയുടെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസമാണ് സംയുക്ത മേനോന്‍ ടീമിനൊപ്പം ചേര്‍ന്നത്.എല്‍സ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്ന് നടി പറഞ്ഞിരുന്നു.
70 ദിവസത്തെ ഷെഡ്യൂളാണ് ഇതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരുന്നതിനാല്‍ തന്നെ അതിന്റെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഷൂട്ടിംഗ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.
ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്നാണ് വിവരം.