Publish Date: Wed, 29 Sep 2021 (17:16 IST)
Updated Date: Wed, 29 Sep 2021 (17:18 IST)
പൃഥ്വിരാജിന്റെ കടുവ പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഷാജി കൈലാസ് മോഹന്‍ലാലിനൊപ്പം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം ചെയ്യുകയാണ്. സിനിമയുടെ പൂജ ഇക്കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. അതേസമയം 'കടുവ'യെ കുറച്ച് പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നു.
കടുവയുടെ കമ്പോസിംഗ് സെഷന്‍ സജീവമായി നടക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സംവിധായകന്‍ ഷാജി കൈലാസിന് ഒപ്പമുള്ള ചിത്രവും അവര്‍ പങ്കുവച്ചു.ഏപ്രില്‍ 16ന് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്ന ചിത്രം പത്ത് ദിവസത്തിനു ശേഷം കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.