'സണ്ണിച്ചാ..നിന്റെ എല്ലാ വിജയങ്ങളിലും ഞാന്‍ സന്തോഷിക്കുന്നു'; പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്
വ്യാഴം, 19 ഓഗസ്റ്റ് 2021 (16:45 IST)
'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് തുടങ്ങിയതാണ് സണ്ണിവെയ്‌നുമായുള്ള സൗഹൃദം. വിജയങ്ങളും പരാജയങ്ങളും ഇരുവരും ഒരുമിച്ച് ആഘോഷിക്കാറുണ്ട്. അനുഗ്രഹീതന്‍ ആന്റണി പുറത്തിറങ്ങിയപ്പോള്‍ വികാരഭരിതനായ സണ്ണി വെയ്ന്‍ ദുല്‍ഖറിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോളിതാ തന്റെ സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.
 
''സണ്ണിച്ചാ! നിനക്ക് ഏറ്റവും സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസ. നീ ചെയ്യുന്ന എല്ലാ നല്ല സിനിമകളെയും ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നിന്റെ എല്ലാ വിജയങ്ങളിലും, നിനക്ക് ലഭിക്കുന്ന എല്ലാ നല്ല പ്രതികരണങ്ങളിലും നിരൂപകപ്രശംസയിലും അവ എന്റേതെന്ന പോലെ ഞാന്‍ സന്തോഷിക്കുന്നു. എന്റെ 'ലാലു'വിന്റെ 'കുരുടി'ക്കും 'കാസി'യുടെ 'സുനി'ക്കും ഒരിക്കല്‍ കൂടെ ജന്മദിനാശംസകള്‍'' ദുല്‍ഖര്‍ കുറിച്ചു.
 
ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, അജു വര്‍ഗീസ്, ആസിഫ് അലി മഞ്ജുവാര്യര്‍ തുടങ്ങി നിരവധി പേരാണ് നടന് പിറന്നാള്‍ ആശംസകളുമായി എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വിദ്യഭ്യാസ വായ്പ നിഷേധിക്കാം : ഹൈക്കോടതി

ഇറാന്‍ അനുഭവിക്കാന്‍ ഇരിക്കുന്നതെയുള്ളു, വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

പാറ്റകള്‍ക്ക് പിന്തുണ, വേടന്റെ പരിപാടിയില്‍ പങ്കെടുത്ത ഇരുന്നൂറോളം പേര്‍ക്കെതിരെ എഫ്‌ഐആര്‍

'രാജിയൊന്നും നടക്കില്ല'; കണ്ണിൽ പൊടിയിട്ട് കേന്ദ്ര സർക്കാർ

രാജ്യത്തെ ഒറ്റുകൊടുക്കാൻ എത്ര തന്നു, പി എസ് സി വിഷയം വന്നപ്പോൾ വായിൽ പഴമായിരുന്നോ?, മഞ്ജു വാര്യർക്ക് നേരെ സൈബർ ആക്രമണം

അടുത്ത ലേഖനം
Show comments