Publish Date: Wed, 15 Jan 2025 (18:43 IST)
Updated Date: Wed, 15 Jan 2025 (18:47 IST)
തമിഴിലെ ഹിറ്റ് കോംബോ ആണ് ധനുഷ്-വെട്രിമാരൻ. ധനുഷും സംവിധായകൻ വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറക്കുന്ന അഞ്ചാമത്തെ ചിത്രമായിരിക്കുമിത്. വെട്രിമാരന്റെ പുതിയ ചിത്രം വിടുതലൈ പാർട്ട്-2 ന്റെ നിർമാതാക്കളായ പ്രൊഡക്ഷൻ ഹൗസ് ആർഎസ് ഇൻഫോടെയ്മെന്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
വെട്രിമാരൻ-ധനുഷ് കൂട്ടുകെട്ടിൽ പിറന്ന ആദ്യ സിനിമയാണ് പൊല്ലാതവൻ. പിന്നീട് ഇറങ്ങിയ ആടുകളം, വട ചെന്നൈ, അസുരൻ തുടങ്ങിയ സിനിമകൾ വലിയ ഹിറ്റായിരുന്നു. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നതാണ് വട ചെന്നൈയുടെ രണ്ടാം ഭാഗത്തിന്റെ വരവ്. വട ചെന്നൈയുടെ രണ്ടാം ഭാഗമായിരിക്കുമോ പുതിയ ചിത്രമെന്നാണ് ഉയരുന്ന ചോദ്യം.
പുതിയ ചിത്രത്തിന്റെ പേര്, കഥാപാത്രങ്ങൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്തായാലും അടുത്തൊരു ഹിറ്റ് പ്രതീക്ഷിച്ചിരിക്കുകയാണ് പ്രേക്ഷകർ. 2022-ൽ ധനുഷിന്‍റെ തിരുച്ചിത്രമ്പലത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ ധനുഷിനൊപ്പം അടുത്ത് തന്നെ ഒരു ചിത്രം ചര്യയുമെന്ന വെട്രിമാരൻ അറിയിച്ചിരുന്നു.