Publish Date: Wed, 18 May 2022 (12:40 IST)
Updated Date: Wed, 18 May 2022 (12:45 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഒരുങ്ങുകയാണ്.
5 ദിവസങ്ങള്‍ക്ക് മുമ്പാണ് ടീം ഗോവ ഷെഡ്യൂള്‍ പൂര്‍ത്തിയായത്.13/5/2022ന് ലാല്‍ പാക്കപ്പ് പറഞ്ഞു.
കടല്‍ത്തീരത്ത് ടീം ചിത്രീകരിക്കുന്നതിനിടെ പകര്‍ത്തിയ ലൊക്കേഷന്‍ ചിത്രം പുറത്ത്. ഗോവയില്‍ തന്നെ റോഡില്‍ ഷൂട്ട് നടത്തുന്ന മോഹന്‍ലാലിന്റെ വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ടൈറ്റില്‍ കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. മാസങ്ങളോളം നീളുന്ന പ്രൊഡക്ഷന്‍ ജോലികളും ആവശ്യമായിവരും.
സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ 3ഡിയിലാണ് ഒരുങ്ങുന്നത്.ജിജോ പുന്നോസിന്റേതാണ് തിരക്കഥ.