Publish Date: Mon, 29 Nov 2021 (10:59 IST)
Updated Date: Mon, 29 Nov 2021 (11:01 IST)
അച്ഛന്‍ ചിരഞ്ജീവി നായകനായെത്തുന്ന ആചാര്യയില്‍ രാം ചരണ്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. കാണാം.'മഗധീര', 'ബ്രൂസ് ലീ - ദി ഫൈറ്റര്‍' എന്നീ ചിത്രങ്ങളില്‍ ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിരഞ്ജീവി-രാംചരണ്‍ ടീമിന്റെ മൂന്നാമത്തെ സിനിമയാണ് 'ആചാര്യ'. ഇപ്പോഴിതാ രാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള ടീസര്‍ പുറത്തിറങ്ങി.
കൊരട്ടല ശിവയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.കാജല്‍ അഗര്‍വാളാണ് നായിക വേഷത്തിലെത്തുന്നത്.സോനു സുദ് ആണ് ചിത്രത്തിലെ വില്ലന്‍.140 കോടി രൂപ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.