Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ എന്തിനാണ് ജോഷി മാറ്റിനിര്‍ത്തുന്നത്?!

മമ്മൂട്ടിയും ജോഷിയും തമ്മില്‍ പിണക്കത്തിലോ?!

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (16:06 IST)
മമ്മൂട്ടിയും ജോഷിയും ഇനി എന്ന് ഒന്നിക്കും? ആ കോമ്പിനേഷന്‍റെ ആരാധകരുടെ വലിയ ചോദ്യമാണിത്. രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ ഒരു മമ്മൂട്ടി - ജോഷി പ്രൊജക്ട് വരുന്നതിനെക്കുറിച്ച് മുമ്പ് വാര്‍ത്തകളൊക്കെ വന്നിരുന്നു. എന്നാല്‍ അത് പിന്നീട് ഒരു മോഹന്‍ലാല്‍ പ്രൊജക്ടായി മാറി. എന്തായാലും മമ്മൂട്ടിയും ജോഷിയും സമീപഭാവിയില്‍ ഒന്നിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരം ആരും നല്‍കുന്നില്ല. 
 
‘നസ്രാണി’യാണ് ജോഷി - മമ്മൂട്ടി ടീം അവസാനമായി ചെയ്ത ചിത്രം. ആ സിനിമ ഒരു ശരാശരി വിജയമായിരുന്നു. അതിന് ശേഷം വന്ന ട്വന്‍റി20 പക്ഷേ ഒരു മള്‍ട്ടിസ്റ്റാര്‍ പ്രൊജക്ട് ആയിരുന്നല്ലോ.
 
1983ല്‍ പുറത്തിറങ്ങിയ ‘ആ രാത്രി’ ആണ് മമ്മൂട്ടി - ജോഷി ടീമിന്‍റെ ആദ്യ സിനിമ. അതിന് ശേഷം 20 വര്‍ഷക്കാലം ഈ ടീം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. കൊടുങ്കാറ്റ്, ഭൂകമ്പം, കോടതി, അലകടലിനക്കരെ, മുഹൂര്‍ത്തം 11.30ന്, മിനിമോള്‍ വത്തിക്കാനില്‍ തുടങ്ങി വമ്പന്‍ ഹിറ്റുകളുടെ നിര.
 
ശേഷം മമ്മൂട്ടിയും ജോഷിയും ഡെന്നീസ് ജോസഫിന്‍റെ തിരക്കഥകളില്‍ സിനിമ ചെയ്യാന്‍ ആരംഭിച്ചു. നിറക്കൂട്ട് ആയിരുന്നു ആദ്യത്തെ വലിയ വിജയം. ന്യായവിധി, ശ്യാമ, വീണ്ടും തുടങ്ങിയ ചിത്രങ്ങള്‍ പിന്നീടെത്തി. ഒടുവില്‍ ന്യൂഡെല്‍ഹി!
 
സന്ദര്‍ഭം, തന്ത്രം, ദിനരാത്രങ്ങള്‍, സംഘം, നായര്‍സാബ്, മഹായാനം, നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, കൌരവര്‍, ധ്രുവം, സൈന്യം, ദുബായ്, പോത്തന്‍ വാവ, ട്വന്‍റി20, നസ്രാണി എന്നിങ്ങനെ മമ്മൂട്ടി - ജോഷി ടീമിന്‍റെ സിനിമകള്‍ തുടരെയെത്തി.
 
മമ്മൂട്ടിയുടെ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന്‍റെ റെക്കോര്‍ഡ് ജോഷിയുടെ പേരിലാണ് - 34 സിനിമകള്‍. പലതും മെഗാഹിറ്റുകള്‍. ഈ ടീമില്‍ നിന്ന് മറ്റൊരു ന്യൂഡെല്‍ഹി ഉണ്ടാകുമോ? കാത്തിരിക്കാം.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments