Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ മാസ്റ്റർപീസിനെ പിന്തള്ളി മായാനദി!

അത്ഭുതം! അമ്പരന്ന് ആരാധകർ

Webdunia
ചൊവ്വ, 16 ജനുവരി 2018 (08:43 IST)
ഇത്തവണ ക്രിസ്തുമസ് റിലീസ് ആയി എത്തിയ സിനിമകൾ എല്ലാം ഫെസ്റ്റിവൽ ആഘോഷിക്കാൻ പറ്റിയ ചിത്രങ്ങളായി‌രുന്നു. ജയസൂര്യയുടെ ആട് 2 പ്രതീക്ഷിച്ചതിലും അധികം വിജയമാണ് നേടുന്നത്. കളക്ഷന്റെ കാര്യത്തിൽ ആട് ഒന്നാം സ്ഥാനത്താണ്. മമ്മൂട്ടി നായകനായ മാസ് ചിത്രം മാസ്റ്റർപീസും മോശമല്ല. 
 
എന്നാൽ, ഐശ്വര്യയും ടൊവിനോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മായാനദി വിവാദമായിട്ടായിരുന്നു തിയേറ്ററുകളിൽ എത്തിയത്. നടി പാർവതി കസബയ്ക്കെതിരെ സംസാരിച്ചതും പാർവതിയുടെ സുഹൃത്തും നടിയുമായ റിമ കല്ലിങ്കൽ അതുകേട്ട് ചിരിച്ചതും റിമ മായാനദിയുടെ സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യയാണെന്നതും മായാനദിയെ വിവാദത്തിലേക്ക് തള്ളിയിട്ടു.
 
സിനിമ കാണില്ലെന്ന് ഒരുകൂട്ടം ആളുകൾ പറഞ്ഞപ്പോൾ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കണമെന്ന നിലപാട് ആയി‌രുന്നു ഭൂരിഭാഗം ആളുകൾക്കും. ആദ്യ ദിവസങ്ങളിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നുവെങ്കിലും പിന്നീട് ഹൗസ് ഫുൾ ഷോകൾ ആയിരുന്നു കാണാൻ കഴിഞ്ഞത്. കൊച്ചി മൾട്ടിപ്ലക്സിലും മികച്ച റിപ്പോർട്ടാണ് മായാനദി നേ‌ടിയത്.
 
സിനിമ റിലീസായി 16 ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 50 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ കളക്ഷനില്‍ മായാനദി മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആട് 2 ആണ് ക്രിസ്തുമസ് റിലീസിനെത്തി കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. സിനിമ ഇപ്പോഴും മോശമില്ലാത്ത പ്രകടനമാണ് നടത്തുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments