Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രേമലു 2' പൂർണമായും ഉപേക്ഷിച്ചോ? ഗിരീഷും നസ്ലനും തമ്മിൽ ഭിന്നത

Premalu, Why Premalu 2 is Dropped, Naslen Premalu, Gireesh AD Premalu, Premalu 2 Dropped Reason, Gireesh AD and Naslen
2024 ൽ റിലീസ് ചെയ്ത റൊമാന്റിക് കോമഡി ചിത്രം 'പ്രേമലു' ബോക്‌സ്ഓഫീസിൽ വലിയ വിജയമായിരുന്നു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലനും മമിത ബൈജുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'പ്രേമലു'വിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് 2024 ൽ തന്നെ പ്രഖ്യാപനം നടന്നതാണ്. എന്നാൽ ഈ പ്രൊജക്ട് ഇനി നടക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 
 
ഉപേക്ഷിച്ചു? 
 
'പ്രേമലു 2' ഉപേക്ഷിച്ചെന്ന തരത്തിലാണ് സംവിധായകൻ ഗിരീഷ് എ.ഡി സംസാരിക്കുന്നത്. ഏറെ ആഗ്രഹിച്ചിരുന്ന പ്രേമലുവിന്റെ രണ്ടാം ഭാഗം ഉപേക്ഷിക്കേണ്ടി വന്നത് തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നും ഗിരീഷ് പറയുന്നു. സഹരചയിതാവ് കിരൺ ജോസുമായി ഒട്ടേറെ തവണ ചർച്ച നടത്തി. എന്നാൽ ശരിയായ രീതിയിൽ കഥ പോകുന്നില്ലെന്ന് മനസിലായപ്പോൾ അത് ഉപേക്ഷിക്കേണ്ട ഘട്ടമെത്തി. രണ്ടാം ഭാഗത്തിന്റെ കഥയിൽ സ്വയം തൃപ്തിപ്പെടുത്താൻ തന്നെ ഏറെ പ്രയാസപ്പെട്ടു. നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തനോടും ഇക്കാര്യം പറഞ്ഞിരുന്നു. അമിതമായി ചിന്തിച്ചുകൂട്ടുന്നത് കൊണ്ടാണെന്ന് പോത്തൻ പറഞ്ഞു. എങ്കിലും ശരിയായ രീതിയിൽ അത് പോകുന്നില്ലെന്ന് മനസിലായപ്പോൾ തൽക്കാലത്തേക്കെങ്കിലും അത് നിർത്തിവയ്ക്കുകയായിരുന്നു തന്റെ മുന്നിലുള്ള വഴിയെന്നും ഗിരീഷ് പറയുന്നു. 
 
നസ്ലൻ പറഞ്ഞത് 
 
നടൻ നസ്ലനും ഈയിടെ പ്രേമലു 2 താൽക്കാലികമായെങ്കിലും ഉപേക്ഷിച്ചിരിക്കുകയാണെന്ന് പറഞ്ഞിരുന്നു. സാങ്കേതികമായുള്ള കാരണങ്ങളാൽ പ്രേമലു 2 മുന്നോട്ടു പോകാത്ത സാഹചര്യമാണ്. പ്രതീക്ഷച്ച പോലെ തിരക്കഥ വന്നില്ല. ഭാവിയിൽ ചിലപ്പോൾ അത് നടന്നേക്കാം. എന്നാൽ താൽക്കാലികമായെങ്കിലും ഇപ്പോൾ ആ പ്രൊജക്ട് ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് നസ്ലൻ പറഞ്ഞത്. 
 
അഭിപ്രായ ഭിന്നത 
 
അതേസമയം നസ്ലനും സംവിധായകൻ ഗിരീഷ് എ.ഡിയും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമെന്നാണ് റിപ്പോർട്ട്. ഗിരീഷ് പ്രേമലു 2 കഥ അവതരിപ്പിച്ചെങ്കിലും നസ്ലൻ അതിൽ താൽപര്യക്കേട് അറിയിക്കുകയായിരുന്നു. തുടർന്നാണ് പ്രേമലു 2 താൽക്കാലികമായെങ്കിലും ഉപേക്ഷിക്കേണ്ടിവന്നത്. ഇതിനുശേഷം ഇരുവരും തമ്മിൽ സൗഹൃദമില്ലെന്നും റിപ്പോർട്ടുകളുണ്ട്. Also Read: 'ഇതാണോ കുട്ടികൾ ഉപയോഗിക്കേണ്ട ടോയ്‌ലറ്റുകൾ'; സർക്കാർ സ്‌കൂളുകളിലെ ശോച്യാവസ്ഥ തുറന്നുകാട്ടി സിജെപി (വീഡിയോ)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Toxic Box Office: അടപടലം വീഴാതെ ടോക്‌സിക്, 200 കോടി കടന്നു