Publish Date: Mon, 30 May 2022 (08:47 IST)
Updated Date: Mon, 30 May 2022 (08:54 IST)
വിക്രം റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കമല്‍ഹാസന്‍, വിജയസേതുപതി എന്നിവരെ കൂടാതെ മലയാള സിനിമയില്‍ നിന്ന് ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഇപ്പോഴിതാ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്.
കമല്‍ഹാസന്റെ 'വിക്രം' ജൂണ്‍ 3 ന് റിലീസ് ചെയ്യും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് നിര്‍മാതാക്കള്‍.ഡീ-ഏജിംഗ് ടെക്നോളജിയാണ് ടീം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി നെഗറ്റീവ് റോളില്‍ എത്തും